ഒരോവറിൽ 19 റൺസ് വീതം; IPL ചരിത്രത്തിലെ മോശം സ്പെൽ; ബോൾട്ടിന് പകരം ആർച്ചറെ ടീമിലെടുത്തത് മണ്ടത്തരമെന്ന് ആരാധകർ

രാജസ്ഥാൻ ബോളർമാരുടെ നിരയിൽ ഏറ്റവും കൂടുതൽ അടി കിട്ടിയത് ഇംഗ്ലീഷ് പേസർ ആർച്ചർക്കാണ്

dot image

ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദാരബാദ് രാജസ്ഥാൻ റോയൽസിന്റെ ബോളർമാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്. ഇഷാൻ കിഷന്റെ അതിവേഗ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ വേഗത്തിലുള്ള ഫിഫ്റ്റിയും മറ്റ് താരങ്ങളുടെ കുറഞ്ഞ ബോളിൽ നിന്നുള്ള തകർത്താടലുമൊക്കെയായപ്പോൾ ആറ് വിക്കറ്റിന് എസ്ആർഎച്ച് 286 റൺസാണ് നേടിയത്.

45 പന്തിലാണ് ഇഷാൻ സെഞ്ച്വറി നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം. ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും താരം നേടി. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ താരങ്ങൾ നേടിയത്.

രാജസ്ഥാൻ ബോളർമാരുടെ നിരയിൽ ഏറ്റവും കൂടുതൽ അടി കിട്ടിയത് ഇംഗ്ലീഷ് പേസർ ജോഫ്രെ ആർച്ചർക്കാണ്. നാല് ഓവറിൽ 76 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ ന്യൂസിലാൻഡ് പേസർ ബോൾട്ടിന് പകരം ആർച്ചറെ ടീമിലെടുത്ത രാജസ്ഥാൻ മാനേജ്‌മെന്റിനെതിരെ വിമർശനവും ഉയർന്നു. ഫസൽ ഫാറൂഖി 49 റൺസ് വിട്ടുകൊടുത്തപ്പോൾ മഹീഷ് തീക്ഷണ 52 റൺസും സന്ദീപ് ശർമ 51 റൺസും ദേശ്പാണ്ഡെ 44 റൺസും വിട്ടുകൊടുത്തു.

Content Highlights:jofra archer bowled the most expensive spell in IPL history

dot image
To advertise here,contact us
dot image