
ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ആരധകരെ അത്ഭുതപ്പെടുത്തി മഹേന്ദ്രസിങ് ധോണിയുടെ അത്ഭുത സ്റ്റംപിങ്. നൂർ അഹമ്മദ് എറിഞ്ഞ പതിനൊന്നാം ഓവറിലാണ് സംഭവം. ഒരു മികച്ച ഷോട്ട് കളിക്കാൻ വേണ്ടി സൂര്യകുമാർ യാദവ് ക്രീസിൽ നിന്ന് ഒരനക്കമേ മുന്നോട്ട് കയറിയിരുന്നുള്ളൂ, സൂര്യ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് പന്ത് ധോണി കൈപ്പിടിയിലൊതുക്കുകയും അതിലേറെ വേഗത്തിൽ വിക്കറ്റിൽ കൈവെക്കുകയും ചെയ്തു. ധോണിയുടെ റിഫ്ളക്സ് കണ്ട് അംപയറും സഹതാരങ്ങളും അത്ഭുതപ്പെടുകയും ചെയ്തു. മുംബൈ റിവ്യൂവിലേക്ക് കടന്നെങ്കിലും അംപയർ ഔട്ട് തന്നെ വിളിച്ചു.
"Dhoni"🥰🥰🥰#wicked #CSKvsMI #MSDhoni𓃵 pic.twitter.com/4kBGnzisa6
— Bhupy (@bhupymax) March 23, 2025
തുടക്കത്തിൽ തകർന്ന മുംബൈയെ സൂര്യ രക്ഷിച്ചെടുക്കുന്നതിനിടയിൽ ലഭിച്ച വിക്കറ്റ് ചെന്നൈയ്ക്കും അനുകൂലമായി. ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ നിലവിൽ 13 ഓവറിൽ 96 എന്ന നിലയിലാണ് മുംബൈ. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. നൂർ അഹമ്മദ് മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റ് നേടി.
Content Highlights: ms dhoni amazing stumping vs suryakumar yadav in ipl vs mumbai