
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ മിന്നും പ്രകടനം. നാലോവർ എറിഞ്ഞ താരം വെറും 18 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ നേടി. സൂര്യകുമാർ യാദവ്, തിലക് വർമ, റോബിൻ മിൻസ്, നമാൻ ദിർ എന്നിവരുടെ വിക്കറ്റുകളാണ് നൂർ നേടിയത്. ഇതിൽ സൂര്യയുടെയും തിലകിന്റെയും വിക്കറ്റുകൾ കളിയിൽ നിർണായകമാവുകയും ചെയ്തു. ചെന്നൈയ്ക്ക് വേണ്ടി ഇന്ത്യൻ പേസർ ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.
🚨 HISTORY CREATED BY NOOR. 🚨
— Mufaddal Vohra (@mufaddal_vohra) March 23, 2025
- Noor Ahmed has the best bowling figures for a CSK spinner against Mumbai Indians in the IPL. 🤯 pic.twitter.com/uR4fWq238y
അതേ സമയം ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ മുംബൈ 155 റൺസിലൊതുങ്ങി. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. ദീപക് ചഹാർ 28 റൺസെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല.
-Noor Ahmed has the best bowling figures for a CSK spinner against Mumbai Indians in the IPL