
ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദാരബാദിനെതിരെ രാജസ്ഥാന് 44 റൺസ് തോൽവി. ഹൈദരാബാദിന്റെ 286 റൺസ് ടോട്ടൽ പിന്തുർന്ന രാജസ്ഥാന്റെ മറുപടി 242 റൺസിൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ, ധ്രുവ് ജൂറൽ എന്നിവരുടെ പോരാട്ടം വിഫലമായി. സഞ്ജു 37 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 66 റൺസ് നേടി പുറത്തായി. താരം IPL ൽ 4000 റൺസ് പൂർത്തിയാക്കി. 142 ഇന്നിങ്സിൽ നിന്നായിരുന്നു ഈ നേട്ടം. ധ്രുവ് ജൂറാലിനൊത്ത് 100 റൺസിന്റെ പാർട്ണർഷിപ്പും താരം നേടിയെടുത്തു. ജുറൽ 70 റൺസെടുത്ത് പുറത്തായി. ആറ് സിക്‌സറും അഞ്ചുഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
നേരത്തെ സണ്‍റൈസേഴ്സ് ഹൈദാരബാദ് ആറ് വിക്കറ്റിന് 286 റൺസാണ് നേടിയത്. ട്രാവിസ് ഹെഡിന്റെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നാലെ ഇഷാൻ കിഷൻ മിന്നും അർധ സെഞ്ച്വറി നേടി. 45 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം. ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്താണ് പുറത്തായത്. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ താരങ്ങൾ നേടിയത്.
Content Highlights: rajasthan royals vs sunrisers hyderabad