
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ കളിക്കാരനായി രോഹിത് ശർമ
മാറിയത് ഇന്നായിരുന്നു. അന്നേ ദിവസം തന്നെ തന്റെ പേരിലേക്ക് നാണക്കേടിന്റെ ഒരു റെക്കോർഡും ഹിറ്റ്മാൻ എഴുതിച്ചേർത്തു.
ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ സീസൺ ഓപ്പണർ മത്സരത്തിൽ, പേസർ ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ തന്നെ രോഹിത് റൺസൊന്നും ചേർക്കാതെ മടങ്ങി. ഇത് ഐപിഎല്ലിൽ രോഹിത്തിന്റെ 18-ാമത്തെ ഡക്കാണ്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ ഡക്കായ താരങ്ങളുടെ പട്ടികയിൽ രോഹിത് ദിനേശ് കാർത്തിക്, മാക്സ് വെൽ എന്നിവർക്കൊപ്പം ഒന്നാമതെത്തി.
അതേ സമയം ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ മുംബൈ 155 റൺസിലൊതുങ്ങി. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. ദീപക് ചഹാർ 28 റൺസെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് നാല് വിക്കറ്റ് നേടി.
Content Highlights: Rohit Sharma equals unwanted IPL record with duck against CSK