
ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരവുമായ കെ എൽ രാഹുലിനും ഭാര്യ അതിയ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു.
സോഷ്യൽ മീഡിയയിലൂടെ താര ദമ്പതികൾ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. നേരത്തെഇപ്പോൾ നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ നിന്നടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് കെ എൽ രാഹുൽ പിന്മാറിയിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അവധിയെന്ന് ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റും നേരത്തെ വ്യക്തമാക്കിയിരുന്നു.
KL Rahul and Athiya Shetty have been blessed with a baby girl. ❤️
— Mufaddal Vohra (@mufaddal_vohra) March 24, 2025
- Many congratulations to both of them! pic.twitter.com/OIg8x09LNG
അതേ സമയം ലഖ്‌നൗ-ഡൽഹി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. 13 ഓവർ പിന്നിടുമ്പോൾ 160 റൺസിന് രണ്ട് എന്ന നിലയിലാണ്. മിച്ചൽ മാർഷ് 36 പന്തിൽ 72 എടുത്തപ്പോൾ നിക്കോളാസ് പൂരൻ 66 റൺസെടുത്ത് ക്രീസിലുണ്ട്.
Content Highlights:Athiya Shetty and KL Rahul blessed with baby girl