IPL ൽ 'അൺ സോൾഡ്'; വാർണറെ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് ക്യാപ്റ്റനാക്കി PSL ലെ കറാച്ചി കിംഗ്‌സ്

2025 ലെ പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സിന്റെ പുതിയ ക്യാപ്റ്റനായി മുൻ ഓസ്‌ട്രേലിയൻ സ്റ്റാർ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറെ തിരഞ്ഞെടുത്തു

dot image

2025 ലെ പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സിന്റെ പുതിയ ക്യാപ്റ്റനായി മുൻ ഓസ്‌ട്രേലിയൻ സ്റ്റാർ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറെ തിരഞ്ഞെടുത്തു. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അപ്രതീക്ഷിതമായി സോൾഡ് ഔട്ട് ആയതിന് ശേഷമാണ് വാർണർ പിഎസ്എൽ ലേലത്തിൽ പങ്കെടുത്തിരുന്നത്. പാക് താരം ഷാൻ മസൂദിന് പകരമായാണ് വാർണറെ ക്യാപ്റ്റനാക്കിയത്. ഷാൻ മസൂദ് ടീമിനൊപ്പം തുടരും.

300,000 യുഎസ് ഡോളറിന് , ഏകദേശം രണ്ടരക്കോടിക്ക് മുകളിലുള്ള തുകയ്ക്കാണ് കറാച്ചി കിംഗ്‌സ് വാർണറെ സ്വന്തമാക്കിയത്. പിഎസ്എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കരാറാണ്. 'കറാച്ചി കിംഗ്സ് കുടുംബത്തിലേക്ക് ഞങ്ങളുടെ ക്യാപ്റ്റനെന്ന നിലയിൽ ഡേവിഡ് വാർണറെ ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ നേതൃത്വവും മത്സരവിജയ പ്രകടനങ്ങളും ഞങ്ങളുടെ ടീമിന്റെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു,' ഡേവിഡ് വാർണറിനെ സ്വാഗതം ചെയ്ത് കറാച്ചി കിംഗ്സ് ഉടമ സൽമാൻ ഇഖ്ബാൽ പറഞ്ഞു.

"അതേസമയം, കഴിഞ്ഞ സീസണിൽ ഷാൻ മസൂദിന്റെ അസാധാരണമായ ക്യാപ്റ്റൻസിയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ കറാച്ചി കിംഗ്‌സിന് ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്, അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായി തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: David Warner to lead Karachi Kings in PSL 2025

dot image
To advertise here,contact us
dot image