ജോഫ്ര ആർച്ചർ പന്തെറിയുമ്പോൾ 'ലണ്ടനിലെ കറുത്ത ടാക്സി' എന്ന് ഉപമിച്ചു, ഹർഭജൻ സിങ്ങിന്റെ പരാമർശം വിവാദത്തിൽ

ആര്‍ച്ചറുടെ ബോളിങ് സ്‌പെല്ലിനെ പറ്റി സംസാരിക്കവെയാണ് ഹര്‍ഭജന്റെ അധിക്ഷേപ പരാമര്‍ശം.

dot image

ഇന്ത്യൻ പ്രീമിയർ‌ ലീ​ഗിൽ രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ റോയല്‍സ് താരമായ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍ഭജന്‍ സിംഗ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ 286 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലോവറുകള്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ആര്‍ച്ചറുടെ ബോളിങ് സ്‌പെല്ലിനെ പറ്റി സംസാരിക്കവെയാണ് ഹര്‍ഭജന്റെ അധിക്ഷേപ പരാമര്‍ശം.

കമന്ററിക്കിടെ ലണ്ടനില്‍ കറുത്ത ടാക്‌സിയുടെ മീറ്റര്‍ വേഗത്തിലോടുന്നുണ്ട്. ഇവിടെ ആര്‍ച്ചറുടെ മീറ്ററും എന്നായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ ഹര്‍ഭജന്‍ സിംഗ് മാപ്പ് പറയണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിരിക്കുകയാണ്. ഹര്‍ഭജനെ കമന്ററി പാനലില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

അതേസമയം ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ 44 റൺസിന്റെ തോൽവി വഴങ്ങുകയാണ് ചെയ്തത്. ഹൈദരാബാദിന്റെ 286 റൺസ് ടോട്ടൽ പിന്തുർന്ന രാജസ്ഥാന്റെ മറുപടി 242 റൺസിൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ, ധ്രുവ് ജുറേൽ എന്നിവരുടെ പോരാട്ടം വിഫലമായി. സഞ്ജു 37 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 66 റൺസ് നേടി പുറത്തായി.

Content Highlights: Harbhajan Singh in racism row after remark on Jofra Archer during IPL match

dot image
To advertise here,contact us
dot image