27 കോടിയുടെ മുതലാണ്, നേടിയതോ ആറ് 'പന്തി'ൽ പൂജ്യം!; ഗോയങ്ക ഇനിയെന്ത് ചെയ്യും?

ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി ക്യാപ്റ്റൻ റിഷഭ് പന്തിന്റെ പ്രകടനം

dot image

ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി ക്യാപ്റ്റൻ റിഷഭ് പന്തിന്റെ പ്രകടനം. ആറ് പന്തുകൾ നേരിട്ട താരം ഒരു റൺസ് പോലും എടുക്കാതെ പുറത്തായി. കുൽദീപ് യാദവാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ഈ സമയത്ത് ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ നിരാശയും വീഡിയോയിൽ കാണാമായിരുന്നു. മുൻ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പരസ്യമായി ചീത്ത പറഞ്ഞിട്ടുള്ള ഗോയങ്ക വലിയ പ്രതീക്ഷയിലാണ് 27 കോടി കൊടുത്ത് പന്തിനെ ടീമിലേക്ക് കൊണ്ടുവരുന്നതും ക്യാപ്റ്റനാക്കുന്നതും.

അതേ സമയം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സത്തിൽ ലഖ്‌നൗ ഭേദപ്പെട്ട സ്കോർ കണ്ടെത്തി. 20 ഓവറിൽ 208 റൺസാണ് നേടിയത്. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരൻ, ഓസീസ് താരം മിച്ചൽ മാർഷ് എന്നിവർ അർധ സെഞ്ച്വറി നേടി. 30 പന്തുകൾ നേരിട്ട താരം ഏഴ് സിക്‌സും ആറ് ഫോറും അടക്കം പൂരൻ 70 റൺസ് നേടി. മിച്ചൽ മാർഷ് 36 പന്തിൽ 72 റണ്ണെടുത്താണ് മാർഷ് പുറത്തായത്. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി.

Content highlights: lucknow super giants owner sanjiv goenka reaction on rishab pant out

dot image
To advertise here,contact us
dot image