കുറുമ്പ് ലേശം കൂടുന്നുണ്ട്...! സ്ലെഡ്ജ് ചെയ്ത ചാഹറിന് ധോണിയുടെ 'ക്യൂട്ട് പണിഷ്‌മെന്റ്', വൈറലായി സൗഹൃദക്കാഴ്ച

ക്രീസിലെത്തിയതും ധോണിയെ ചാഹര്‍ തമാശയ്ക്ക് പരിഹസിക്കാന്‍ ശ്രമിക്കുകയായിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ശേഷം എംഎസ് ധോണിയും മുംബൈ ബൗളര്‍ ദീപക് ചാഹറും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. മുന്‍ സിഎസ്‌കെ താരമായിരുന്ന ചാഹര്‍ ഈ സീസണിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ടീം മാറിയിട്ടും ചെന്നൈയുടെ ഇതിഹാസ നായകനും ചാഹറുമായുള്ള സൗഹൃദവും ആത്മബന്ധത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഇരുതാരങ്ങളും തെളിയിക്കുകയായിരുന്നു.

മുംബൈയ്‌ക്കെതിരായ മത്സരം വിജയിക്കാന്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ എട്ടാമനായാണ് ധോണി ക്രീസിലെത്തുന്നത്. ക്രീസിലെത്തിയതും ധോണിയെ തമാശയ്ക്ക് ചാഹര്‍ പരിഹസിക്കാന്‍ ശ്രമിക്കുകയായിരുന്നു. ധോണി പന്തുകള്‍ നേരിടാന്‍ തയ്യാറാകുന്നതിന് മുമ്പ് ചാഹറും ഉച്ചത്തില്‍ ധോണിക്ക് വേണ്ടി കയ്യടിക്കുകയായിരുന്നു.

പിന്നാലെ ഓപണര്‍ രചിന്‍ രവീന്ദ്ര സിക്‌സടിച്ച് ചെന്നൈയെ വിജയിപ്പിക്കുകയും ചെയ്തു. മത്സരം വിജയിച്ചതിന് ശേഷം ധോണി ചാഹറിനെ രസകരമായ രീതിയില്‍ ശിക്ഷിച്ചത്. മത്സരശേഷം കളിക്കാര്‍ ഹസ്തദാനം ചെയ്യുന്നതിനിടയില്‍ ധോണി ചാഹറിന് വേണ്ടി കാത്തിരുന്നു. ചാഹര്‍ കൈകൊടുക്കാന്‍ എത്തിയതും ധോണി ബാറ്റുകൊണ്ട് മുന്‍ സഹതാരത്തെ അടിക്കാന്‍ ശ്രമിക്കുന്നതുപോലെ ആംഗ്യം കാണിച്ചു. ചാഹര്‍ വേഗം ഒഴിഞ്ഞുമാറുകയും പിന്നാലെ ഇരുതാരങ്ങളും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇരുതാരങ്ങളുടെയും രസകരമായ നിമിഷങ്ങള്‍ വളരെ സന്തോഷത്തോടെയാണ് സിഎസ്കെ ആരാധകർ ഏറ്റെടുത്തത്. ചാഹർ ചെന്നൈ വിട്ടിട്ടും ധോണിയോടുള്ള ആത്മബന്ധം കുറഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ചാഹറിനെ തങ്ങള്‍ എന്തുചെയ്യണമെന്നാണോ ആഗ്രഹിച്ചത് അതുതന്നെയാണ് മത്സരശേഷം ധോണി ചെയ്തതെന്നും ആരാധകർ പറയുന്നു.

Content Highlights: MS Dhoni Playfully Hits Deepak Chahar With Bat After CSK Secure 4-Wicket Win Over MI In IPL 2025

dot image
To advertise here,contact us
dot image