
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റൻ തമീം ഇഖ്ബാലിന് വേണ്ടി പ്രാർഥനകളുമായി യുവരാജ് സിംഗ് രംഗത്ത്. തമീമിന് വേണ്ടി പ്രാർഥിക്കുന്നു. തമീം, നിങ്ങൾ ജീവിതത്തിൽ ഇതിലും വലിയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം മറികടന്നിട്ടുമുണ്ട്. സ്റ്റേ സ്ട്രോംങ് ചാംപ്യൻ എന്ന് പറഞ്ഞാണ് തമീമിന് എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർഥിച്ചുകൊണ്ടുള്ള യുവിയുടെ കുറിപ്പ് അവസാനിക്കുന്നത്.
Sending my prayers and wishes to Tamim Iqbal and his family. You’ve faced tough opponents before and come out stronger, this will be no different. Wishing you a speedy recovery. Stay strong, champion @TamimOfficial28
— Yuvraj Singh (@YUVSTRONG12) March 24, 2025
ധാക്ക പ്രീമിയര്‍ ലീഗിൽ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 36 കാരനായ ഓപണര്‍ക്ക് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയുമായിരുന്നു.
ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ ഡോ ദേബാഷിഷ് ചൗധരി സ്ഥിരീകരിച്ചു. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണ്. തുടര്‍ചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ഈ വര്‍ഷം ആദ്യമാണ് തമീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് തമീം ഇഖ്ബാല്‍.
content highlights: yuvi sends message to tamim iqbal