എന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഇങ്ങനെ കളിക്കുമ്പോള്‍ വിജയം ഒരു ശീലമാക്കിക്കോളൂ: അക്‌സര്‍ പട്ടേല്‍

ഡല്‍ഹിയുടെ പുതിയ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് ഏറെ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിതെന്ന് നിസ്സംശയം പറയാം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണ്‍ ആവേശവിജയത്തോടെ തുടങ്ങിയിരിക്കുകയാണ് അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരു വിക്കറ്റിന്റെ വിജയമാണ് ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. റിഷഭ് പന്ത് നയിച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ പരാജയത്തിന്റെ വക്കില്‍ നിന്നാണ് കിടിലന്‍ തിരിച്ചുവരവ് നടത്തിയ ഡിസി ത്രില്ലിങ് വിജയം പിടിച്ചെടുത്തത്.

ഡല്‍ഹിയുടെ പുതിയ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് ഏറെ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിതെന്ന് നിസ്സംശയം പറയാം. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ മത്സരം തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അക്‌സര്‍.

'എന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇങ്ങനെ കളിക്കുമ്പോള്‍ വിജയം ഒരു ശീലമാക്കിക്കോളൂ. ടൂര്‍ണമെന്റില്‍ എന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ ശരിയാകാനും തെറ്റാകാനും സാധ്യതയുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് ദേഷ്യവും സന്തോഷവും തോന്നുകയും ചെയ്യാം. പവര്‍പ്ലേ ഓവറുകളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഇത്ര ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഒരു ടീം മത്സരം ജയിക്കുന്നത് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഞങ്ങള്‍ വിജയിച്ചതിനാല്‍ ഇപ്പോള്‍ ആരും ചോദ്യങ്ങള്‍ ചോദിക്കില്ല', മത്സരശേഷം അക്‌സര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ റണ്‍സ് വഴങ്ങി. ഒരു ക്യാച്ച് കൈവിടുകയും ചെയ്തു. പക്ഷേ അവസാന ഏഴ് ഓവറുകളില്‍ ഞങ്ങള്‍ മത്സരം തിരികെ പിടിച്ചു. വിപ്രജ് നിഗം കഴിവുള്ള കളിക്കാരനാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ കളിപ്പിച്ചത്,' അക്‌സര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Make it a habit as Delhi Capitals would play like this under my captaincy Says Axar Patel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us