
ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു ഇന്നലെ ഡൽഹി ക്യാപിറ്റൽസ്- ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടം. ഒടുവിൽ ഡൽഹി ഒരു വിക്കറ്റ് ജയം നേടി. ആവേശം നിറഞ്ഞ പോരാട്ടത്തിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഡൽഹിയുടെ ജയം. അശുതോഷിന്റെ മാസ്മരിക ഇന്നിങ്‌സാണ് ഡൽഹിക്ക് തുണയായത്. താരം വെറും 31 പന്തിൽ 5 സിക്‌സും 5 ഫോറും അടക്കം 66 റൺസ് നേടി.
Bro ! Pant you lost the match here ! Misses the match stumping ! #LSGvsDC #IPL2025 #RishabhPant #starc #NupurSharma #kunalkamra #HarbhajanSingh #NicholasPooran #asutosh pic.twitter.com/BjzoJN0mQM
— fart cat 🐱 smokimg🚬 (@gajendra87pal) March 24, 2025
ലഖ്‌നൗവിന്റെ 209 റൺസ് പിന്തുടർന്ന ഡൽഹിക്ക് വേണ്ടി തുടക്കത്തിലെ ബാറ്റർമാർ നിരാശയുള്ള പ്രകടനമാണ് നടത്തിയത്. ഫാഫ് ഡൂ പ്ലെസി മാത്രം 29 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ ക്യാപ്റ്റനടക്കം മധ്യനിരയിൽ മികച്ച പോരാട്ടം നടത്തി. അക്‌സർ പട്ടേൽ 22 റൺസ് നേടിയും സ്റ്റംമ്പ്സ് 34 റൺസ് നേടിയും വിപ്രജ് നിഗം 39 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ് നൗ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് ആണ് നേടിയത്. നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും തകർപ്പൻ പ്രകടനമാണ് ലഖ്നൌവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി. 19 പന്തിൽ 27 റൺസുമായി മില്ലർ പുറത്താകാതെ നിന്നു.
അതിനിടയിൽ ലഖ്‌നൗ വിന് ജയിക്കാൻ നിരവധി സുവർണ്ണാവസരങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ പിഴവുമുണ്ടായിരുന്നു. ഡൽഹിയുടെ അവസാന ഓവർ ബാറ്റിങിനിടെ പന്തിന്റെ കൈകള്‍ ചോര്‍ന്നതായിരുന്നു അത്. അവസാന ഓവറിലെ ആദ്യ പന്തില്‍ ഒറ്റ വിക്കറ്റ് മാത്രം ശേഷിക്കേയായിരുന്നു ഷഹ്ബാസ് അഹമ്മദിന്റെ പന്തിലാണ് റിഷബ് സ്റ്റംപിങ് ചാന്‍സ് മിസാക്കിയത്.
മോഹിത് ശര്‍മ ഓണ്‍സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ടേണ്‍ ചെയ്തു. റിഷഭിനാവട്ടെ പന്ത് കയ്യില്‍ ഒതുക്കാനായതുമില്ല. അടുത്ത പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ അശുതോഷ് സിക്‌സ് പായിച്ച് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. നേരത്തെ ബാറ്റ് ചെയ്തപ്പോൾ ആറ് പന്തിൽ പൂജ്യം റൺസ് മാത്രം നേടിയും പന്ത് നിരാശപെടുത്തിയിരുന്നു. മത്സര ശേഷം ലഖ്‌നൗ ടീം ഉടമ ഗോയങ്ക പന്തിനെ ഉപദേശിക്കുന്നതും കാണാമായിരുന്നു.
Content highlights:Rishabh Pant missed stump oppertunity