IPL ലേല സമയത്ത് INSTA ഫോളോവേഴ്സ് 1000; ഒറ്റ മാച്ചിൽ വിഘ്‌നേഷിന്റെ അക്കൗണ്ടിലെത്തിയത് മൂന്നര ലക്ഷത്തോളം

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്

dot image

ഐപിഎല്ലി ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായത് മലയാളി സ്പിന്നർ വിഘ്നേഷായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം നടത്തിയ മലയാളി താരത്തെ ഗ്രൗണ്ടിൽ വെച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ തല ധോണി തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശേഷം മുംബൈ ഇന്ത്യൻസിന്റെ ടീം ഉടമ നിതാ അംബാനി ഡ്രസിങ് റൂമിലെത്തി ആദരവും അർപ്പിച്ചു. അപ്പോൾ മാത്രമാണ് സ്വന്തം നാട്ടുകാരും മലയാളികളും വരെ ആ പേര് കൂടുതലായി കേൾക്കുന്നതും താരത്തിന്റെ പിറകെ പോകുന്നതും.

ഇതോടെ സോഷ്യൽ മീഡിയയിൽ ആരാണ് വിഘ്‌നേഷ് പുത്തൂർ എന്ന തിരച്ചിലുകളായി. കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കളി തുടങ്ങുന്നതിന് മുമ്പ് ആയിരത്തിനടുത്തായിരുന്നു. ഡൽഹി ക്യാപിറ്റൽസ്, മുംബൈ മാച്ച് തീർന്നതോടെ ധാരാളം പേർ അക്കൗണ്ടിലെത്തി. നിലവിൽ അത് മൂന്നര ലക്ഷത്തിനോട് അടുക്കുകയാണ്. മുംബൈ ഇന്ത്യൻസിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് താരത്തിന്റെ ചില വീഡിയോ കൊളാബ് ചെയ്തിട്ടുമുണ്ട്, ഇതിനും ആരാധകരുടെ മികച്ച പ്രതികരണമാണ് ഉള്ളത്.

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഘ്‌നേഷിന്റെ പേര് ഉയർന്നത്.

കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഘ്‌നേഷിനെ മുംബൈ ട്രയൽസിനും ക്ഷണിച്ചിരുന്നു. ഏതായാലും അരങ്ങേറ്റ മത്സരത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിൽ വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടായത്. താരത്തിന്റെ മറ്റൊരു മിന്നും പ്രകടനത്തിനുള്ള കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.

Content Highlights: Vignesh puthur insta followers hike after delhi-mumbai match

dot image
To advertise here,contact us
dot image