
ഐപിഎൽ പതിനെട്ടാം സീസണിൽ ഇതുവരെ നടന്ന മത്സരത്തിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഡൽഹി ക്യാപിറ്റൽസ്- ലഖ്‌നൗ സൂപ്പർ ജയൻറ്സ് എന്നിവർ തമ്മിൽ ഏറ്റുമുട്ടിയ ഇന്നത്തെ മത്സരം. അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഡൽഹിയുടെ ജയം. അശുതോഷിന്റെ മാസ്മരിക ഇന്നിങ്‌സിലൂടെയാണ് ഡൽഹി ജയം തൊട്ടത്. താരം വെറും 31 പന്തിൽ 5 സിക്‌സും 5 ഫോറും അടക്കം 66 റൺസ് നേടി.
അതേ സമയം അശുതോഷിന്റെ പോലെ തന്നെ എടുത്തുപറയേണ്ട പ്രകടനമായിരുന്നു വിപ്രജ് നിഗത്തിന്റേത്. ഡൽഹിയുടെ ബാറ്റിങ്ങിൽ 15 ഓവർ വരെ ജയം ഉറപ്പിച്ചിരുന്ന ലഖ്‌നൗവിന്റെ ആത്മ വിശ്വാസം തകർത്തത് ഈ 20 വയസ്സ് മാത്രം പ്രായമുള്ള ഉത്തർപ്രദേശുകാരനായിരുന്നു. വെറും 15 പന്തിൽ രണ്ട് സിക്‌സറും അഞ്ചുഫോറുമടക്കം 39 റൺസാണ് തരാം നേടിയത്. അശുതോഷ് 20 പന്തിൽ 20 റൺസ് നേടി ആങ്കർ ചെയ്ത് കളിക്കുന്ന സമയത്ത് കൂടിയായിരുന്നു വിപ്രജിന്റെ ഈ പ്രകടനം.
അതേ സമയം ഓൾ റൗണ്ടറായ താരം ബോൾ കൊണ്ടും മികച്ച പ്രകടനം നടത്തി. അപകടകരിയായ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കിയത് വിപ്രജ് ആയിരുന്നു. അതേ സമയം ലഖ്‌നൗവിന്റെ 209 റൺസ് പിന്തുടർന്ന ഡൽഹിക്ക് വേണ്ടി തുടക്കത്തിലെ ബാറ്റർമാർ നിരാശയുള്ള പ്രകടനമാണ് നടത്തിയത്. ഫാഫ് ഡൂ പ്ലെസി മാത്രം 29 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ ക്യാപ്റ്റനടക്കം മധ്യനിരയിൽ മികച്ച പോരാട്ടം നടത്തി. അക്‌സർ പട്ടേൽ 22 റൺസ് നേടിയും സ്റ്റംമ്പ്സ് 34 റൺസ് നേടിയും വിപ്രജ് നിഗം 39 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ് നൗ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് ആണ് നേടിയത്. നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും തകർപ്പൻ പ്രകടനമാണ് ലഖ്നൌവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി. 19 പന്തിൽ 27 റൺസുമായി മില്ലർ പുറത്താകാതെ നിന്നു.
Content highlights: vipraj nigam outstanding perfomance in ipl for delhi capitals