വൈറൽ കൂടിക്കാഴ്ച്ചയിൽ ധോണി തോളിൽ തട്ടി പറഞ്ഞതെന്ത്?; ഒടുവിൽ ആരാധകർക്ക് ഉത്തരം നൽകി വിഘ്‌നേഷ്

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായത് മലയാളി സ്പിന്നർ വിഘ്നേഷായിരുന്നു

dot image

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായത് മലയാളി സ്പിന്നർ വിഘ്നേഷായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം നടത്തിയ മലയാളി താരത്തെ ഗ്രൗണ്ടിൽ വെച്ച് ചെന്നൈ സൂപ്പർ കിങിസ്ന്റെ തല ധോണി തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കുറച്ച് സെക്കൻഡുകൾ ഇരുവരും പരസ്പരം സംസാരിക്കുകയും ചെയ്തു. എന്നാൽ ധോണി എന്താണ് വിഘ്‌നേഷിനോട് പറഞ്ഞതെന്നും വിഘ്നേഷ് എന്താണ് തിരിച്ചുപറഞ്ഞത് എന്ന ആകാംക്ഷയിലായിരുന്നു അതിന് ശേഷം ആരാധകർ. ഇപ്പോഴിതാ യുവ താരം തന്നെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. നാട്ടിലെ കൂട്ടുകാരനായ ശ്രീരാഗിനോടാണ് ഇതിനെ പറ്റി വിഘ്നേഷ് സംസാരിച്ചത്.

വിഘ്‌നേഷിന്റെ സെൻസേഷണൽ അരങ്ങേറ്റത്തിന് ശേഷം പിറ്റേന്ന് രാവിലെ ശ്രീരാഗ് പുത്തൂരിനെ വിളിച്ചിരുന്നു. ശ്രീരാഗ് ഇതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ധോണി എന്താണ് പറഞ്ഞതെന്ന് ഞാൻ ചോദിച്ചു, കാരണം എന്റെ മാതാപിതാക്കൾ തന്നെ അതറിയാൻ താൽപര്യപ്പെട്ടിരുന്നു, ധോണി അദ്ദേഹത്തിനോട് എത്ര വയസ്സായെന്ന് ചോദിച്ചു,24 എന്നു പറഞ്ഞപ്പോൾ, കണ്ടാൽ അത്രയും തോന്നുന്നില്ലല്ലോ എന്നായി ധോണി. ഇനിയുള്ള മത്സരങ്ങളിലും ഇതുപോലെ മികച്ച പ്രകടനം നടത്തണമെന്നും അദ്ദേഹം വിഘ്നേഷിനോട് പറഞ്ഞുവെന്നും ശ്രീരാഗ് പറഞ്ഞു.

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഘ്‌നേഷിന്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഘ്‌നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു. ഏതായാലും അരങ്ങേറ്റ മത്സരത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിൽ വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടായത്.

Content Highlights:  What CSK Legend Told MI Debutant Vignesh Puthur During Viral IPL 2025 Interaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us