
ഐപിഎലിന്റെ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരത്തിൽ വാഷിങ്ടൺ സുന്ദറിനെ ഇറക്കാത്തതിൽ ആരാധക വിമർശനം. വിമർശനത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും പങ്കുചേർന്നു. ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായിട്ടും ചാംപ്യൻസ് ട്രോഫി കിരീടം നേടികൊടുത്തിട്ടും സുന്ദറിനെപ്പോലുള്ള ഒരു പ്രതിഭ എങ്ങനെ ടീമിൽ ഉൾപ്പെടുത്താതിരിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്.
'ഇന്ത്യയിലെ ഏറ്റവും മികച്ച 11പേരിൽ സുന്ദർ തിരഞ്ഞെടുക്കപ്പെടുന്നു, എന്നാൽ 10 ടീമുകൾ ഉള്ള ഐപിഎൽ ഇലവനിൽ ഇടം നേടുന്നില്ല, ഇത് എന്തൊരു വിരോധാഭാസമാണെന്നും ആരധകർ ചോദിക്കുന്നു. ട്വിറ്ററിലെ ഇത്തരത്തിലുള്ള പോസ്റ്റിന് താഴെ 'ഞാനും ഇത് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് അഭിപ്രായപ്പെട്ട് സുന്ദർ പിച്ചെ രംഗത്തെത്തി.
ഐപിഎല്ലിൽ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സിനെതിരെ നടന്ന പോരാട്ടത്തിൽ ശുഭ്മാൻ ഗിൽ നയിച്ച ഗുജാറാത്ത് 11 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. പഞ്ചാബിനായി ശ്രേയസ് അയ്യരും ശശാങ്ക് സിംഗും മികച്ച പ്രകടനം കാഴ്ചവച്ചു. സായ് സുദർശൻ 74 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ജിടിക്ക് വേണ്ടി മത്സരം ജയിക്കാൻ അത് പര്യാപ്തമായിരുന്നില്ല.
അതേ സമയം ഐപിഎല്ലിലെ ഇമ്പാക്ട് പ്ലയെർ റൂൾ ആണ് സുന്ദറിന് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ. ഇമ്പാക്ട് പ്ലയെർ പ്രകാരം ബാറ്റിങ് സമയത്ത് ഒരു ബാറ്ററെ കൊണ്ടുവന്ന് ബൗളിങ് സമയത്ത് ആ ബാറ്ററെ മാറ്റി ബോളറെ ഇറക്കാൻ സാധിക്കും. ഇതോടെ മത്സരത്തിൽ ഓൾ റൗണ്ടർമാരുടെ സാധ്യതയാണ് ഇല്ലാതാകുന്നത്.
Content Highlights: Fan Questions Champions Trophy Winner's IPL Exclusion. Sundar Pichai also