പന്തെറിഞ്ഞ് തിളങ്ങി, പ്രയാസപ്പെട്ട് ബാറ്റിങ്ങ്; KKR അരങ്ങേറ്റം പൂർത്തിയാക്കി മൊയീൻ അലി

യശസ്വി ജയ്സ്വാളിന്റെയും നിതീഷ് റാണയുടെയും വിക്കറ്റുകളാണ് മൊയീൻ സ്വന്തമാക്കിയത്

dot image

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ആദ്യ മത്സരം കളിച്ച് ഇം​ഗ്ലീഷ് ഓൾ റൗണ്ടർ മൊയീൻ അലി. ആദ്യം ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയ മൊയീൻ അലിക്ക് പക്ഷേ ബാറ്റിങ്ങിൽ തിളങ്ങാനായില്ല. നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ താരം സ്വന്തമാക്കി. പക്ഷേ ബാറ്റിങ്ങിൽ 12 പന്ത് നേരിട്ട മൊയീൻ അലിക്ക് അഞ്ച് റൺസ് മാത്രമാണ് നേടാനായത്.

യശസ്വി ജയ്സ്വാളിന്റെയും നിതീഷ് റാണയുടെയും വിക്കറ്റുകളാണ് മൊയീൻ സ്വന്തമാക്കിയത്. ജയ്സ്വാളിനെ ഹർഷിത് റാണയുടെ കൈകളിലെത്തിച്ച മൊയീൻ നിതീഷ് റാണയുടെ കുറ്റിതെറുപ്പിച്ചു. പക്ഷേ ബാറ്റിങ്ങിൽ റൺസ് കണ്ടെത്താൻ വിഷമിച്ച താരം ഒടുവിൽ റൺഔട്ടിന് ഇരയായി. ഐപിഎല്ലിൽ മുമ്പ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായാണ് മൊയീൻ അലി കളിച്ചിട്ടുള്ളത്. 68 മത്സരങ്ങളിൽ നിന്നായി 1162 റൺസും 37 വിക്കറ്റുകളും താരം സ്വന്തമാക്കി.

അതിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 28 പന്തിൽ 33 റൺസെടുത്ത ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 29 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 25 റൺസെടുത്ത റിയാൻ പരാ​ഗ് എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്ത മറ്റുതാരങ്ങൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തി, മൊയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഒമ്പത് ഓവർ പിന്നിടുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തിട്ടുണ്ട്.

Content Highlights: Moeen Ali played great with ball, struggled to bat in KKR debut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us