
ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിലും പാകിസ്താന് നാണം കെട്ട തോൽവി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ നേടിയ 128 റൺസ് കിവികൾ 10 ഓവറിൽ മറികടന്നു. 38 പന്തിൽ 97 റൺസ് നേടി പുറത്താകാതെ നിന്ന ടിം സെയ്‌ഫെർട്ട് ആണ് കിവികൾക്ക് വിജയം വേഗത്തിലാക്കിയത്. ഫിൻ അലൻ 12 പന്തിൽ 27 റൺസ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് വേണ്ടി സൽമാൻ ആഘ മാത്രമാണ് തിളങ്ങിയത്. 39 പന്തിൽ ഒരു സിക്‌സും ആറ് ഫോറുകളും അടക്കം 51 റൺസ് നേടി. ജെയിംസ് നീഷം ന്യൂസിലാൻഡിന് വേണ്ടി അഞ്ചുവിക്കറ്റ് നേടി. ഇതോടെ പരമ്പര 4 -1 ന് ആധികാരികമായി തന്നെ ന്യൂസിലാൻഡ് ജയിച്ചു.
Content Highlights: Pakistan embarrassed in the fifth T20; New Zealand wrap up the game in 10 overs