
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിരാശപ്പെടുത്തി രാജസ്ഥാൻ ഓപണർ സഞ്ജു സാംസൺ. 11 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 13 റൺസെടുത്താണ് സഞ്ജുവിന്റെ മടക്കം. കൊൽക്കത്ത പേസർ വൈഭവ് അറോറയെ സ്റ്റെപ് ഔട്ട് ചെയ്യാൻ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. മലയാളി താരത്തിന്റെ ലെഗ് സ്റ്റമ്പ് പിഴുതെടുക്കാൻ വൈഭവ് അറോറയ്ക്ക് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ രാജസ്ഥാനെ ബാറ്റിങ്ങനയക്കുകയായിരുന്നു. മത്സരം 8.4 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്തിട്ടുണ്ട്. 29 റൺസോടെ യശസ്വി ജയ്സ്വാൾ, 25 റൺസെടുത്ത റിയാൻ പരാഗ് എന്നിവരെയും രാജസ്ഥാന് നഷ്ടമായി.
ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനോട് പരാജയപ്പെട്ടിരുന്നു രാജസ്ഥാൻ. ആർസിബിയോട് തോറ്റായിരുന്നു കൊൽക്കത്തയുടെ തുടക്കം. ഇരുടീമുകളും ഈ മത്സരത്തിൽ വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
Content Highlights: RR lost Sanju Samson's wicket against KKR