'വിരാട് കോഹ്‍ലി ഇന്ത്യയിൽ മാത്രമല്ല, ലോകക്രിക്കറ്റിന് തന്നെ റോൾ മോഡൽ ആണ്': മാർകസ് സ്റ്റോയിനിസ്

'യുവതാരങ്ങൾ കോഹ്‍ലിയെപ്പോലെ കളിക്കാൻ ആഗ്രഹിക്കുന്നു'

dot image

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസ്. വിരാട് കോഹ്‍ലി ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല, ലോകക്രിക്കറ്റിന് തന്നെ റോൾ മോഡലാണെന്നാണ് സ്റ്റോയിനിസിന്റെ വാക്കുകൾ. 'വിരാടും ഞാനും ഏറെക്കാലമായി സുഹൃത്തുക്കളാണ്. കോഹ്‍ലിയുടേത് എത്രയോ മഹത്തായ കരിയറാണ്. ഒരിക്കലും വിരാടിന്റെ കരിയറിന് അവസാനമായിട്ടില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാൻ കോഹ്‍ലിക്ക് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനായി വിരാട് എത്രയോ മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. യുവതാരങ്ങൾ കോഹ്‍ലിയെപ്പോലെ കളിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെയും ലോകക്രിക്കറ്റിന്റെയും സംസ്കാരം കോഹ്‍ലി മാറ്റിമറിച്ചു.' സ്റ്റോയിനിസ് പിടിഐയോട് പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നേറ്റത്തെക്കുറിച്ചും സ്റ്റോയിനിസ് സംസാരിച്ചു. 'ഇന്ത്യയുടെ യുവതാരങ്ങൾക്ക് ലോകക്രിക്കറ്റിന് മുമ്പിൽ അവരുടെ കഴിവുകൾ പുറത്തെടുക്കാൻ വലിയ അവസരമുണ്ട്. ഇന്ത്യയുടെ യുവതാരങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. ഐപിഎൽ അതിൽ വലിയ പങ്കുവഹിക്കുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഐപിഎല്ലിൽ ഭയമില്ലാതെ കളിക്കുന്നത് ഇന്ത്യൻ യുവനിരയുടെ കഴിവുകൾ വളർത്തിയെടുക്കുന്നു.' സ്റ്റോയിനിസ് വ്യക്തമാക്കി.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ ഭാ​ഗമാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടറായ മാർകസ് സ്റ്റോയിനിസ്. സീസണിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയത്തുടക്കമാണ് പഞ്ചാബിന് ലഭിച്ചിരിക്കുന്നത്. 15 പന്തിൽ 20 റൺസ് നേടി പഞ്ചാബിനായി നിർണായക പ്രകടനവും ആദ്യ മത്സരത്തിൽ സ്റ്റോയിനിസ് പുറത്തെടുത്തിരുന്നു.

Content Highlights: Virat Kohli has been a mentor to the cricket community: Marcus Stoinis

dot image
To advertise here,contact us
dot image