
സൺറൈസേഴ്സിന്റെ 191 എന്ന വിജയലക്ഷ്യത്തിലേക്ക് നിക്കോളാസ് പൂരൻ വക വെടിക്കെട്ട് തുടക്കം. ഓപണറായ മാർക്രം പുറത്തായ ഉടനെ ക്രീസിലെത്തിയ നിക്കോളാസ് പൂരൻ ശരിക്കും അടിച്ചു തകർക്കുകയായിരുന്നു. 18 പന്തിൽ ആണ് പൂരൻ തന്റെ അർധശതകം കുറിച്ചത്. 5 സിക്സറുകൾ ഇതിനകം തന്നെ നേടി.
സിമ്രജിത്തിന്റെ രണ്ടാം ഓവറിൽ 17 റൺസ് നേടിയ പൂരൻ പിന്നീട് വന്ന അഭിഷേകിനെയും വെറുതെ വിട്ടില്ല. ഈ ഓവറിലും രണ്ട് സിക്സർ വാരിക്കൂട്ടി. ഇടയ്ക്ക് കമ്മിൻസിനെതിരെ പരീക്ഷണഷോട്ടിലൂടെയും ബൗണ്ടറി കണ്ടെത്തി. മറുവശത്ത് മാർഷിനെ കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു ഈ അതിവേഗ ഫിഫ്റ്റിയിലേക്കുള്ള പൂരന്റെ മാർച്ച്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്. ഹൈദ്രാബാദിന് വേണ്ടി 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. നിതീഷ് റെഡ്ഡി 32 റൺസും അങ്കിത് വർമ 13 പന്തിൽ 5 സിക്സറുകളുടെ സഹായത്തോടെ 36 റൺസും നേടി. 4 ഓവറിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ശ്രദ്ധുൽ താക്കൂറാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്.
നിലവിൽ മത്സരത്തിൽ 8 ഓവറിൽ 111- 1 റൺസെടുത്ത് നിൽക്കുകയാണ് ലഖ്നൗ.
content highlights: IPL2025: nicolas pooran stars in run chase against srh