
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിന്റെ രസകരമായ ദൃശ്യങ്ങൾ പങ്കുവെച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ പരിശീലന രംഗങ്ങളാണ് സൺറൈസേഴ്സ് പങ്കുവെച്ചിരിക്കുന്നത്. നെറ്റ്സിൽ പന്തെറിയുകയായിരുന്നു ഇഷാൻ കിഷൻ. താരത്തിന്റ പന്ത് നേരിട്ട കാമിൻഡു മെൻഡിസിന് പിഴച്ചു. ബാറ്റിൽ എഡ്ജായി പന്ത് പിന്നിലേക്ക് പോയി. ഇതോടെ സ്ലിപ്പ് വേണമെന്ന് ഞാൻ പറഞ്ഞതല്ലോയെന്ന് ചോദിച്ചായിരുന്നു ഇഷാന്റെ തർക്കം.
ഒരാളെ സ്ലിപ്പ് നിർത്താൻ ഞാൻ പറഞ്ഞതല്ലോയെന്നായിരുന്നു കാമിൻഡു മെൻഡിസിനോട് ഇഷാൻ ചോദിച്ചത്. ബൗളിങ് പരിശീലകൻ ജെയിംസ് ഫ്രാങ്കലിനോടും സ്ലിപ്പ് വേണമെന്ന് ഞാൻ പറഞ്ഞതല്ലേയെന്ന് ചോദിച്ച് ഇഷാൻ തർക്കിച്ചു. ഓരോ വിക്കറ്റിനുവേണ്ടിയും ഇഷാൻ പോരാടുന്നുവെന്നാണ് വീഡിയോയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടൈറ്റിൽ നൽകിയിരിക്കുന്നത്.
Ishan is all of us, fighting for every wicket 😂
— SunRisers Hyderabad (@SunRisers) March 26, 2025
Ishan Kishan | #PlayWithFire | #TATAIPL2025 pic.twitter.com/Ge3OUBOoWM
ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരം. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ ഇഷാൻ കിഷൻ വീണ്ടും മികച്ച പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. സീസണിലെ ആദ്യ വിജയമാണ് ലഖ്നൗവിന്റെ ലക്ഷ്യം.
Content Highlights: Ishan is all of us, fighting for every wicket SRH posted funny incident