
എറണാകുളത്ത് യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. അണ്ടര്‍ 19 എറണാകുളം ജില്ലാ ടീമിലും മധ്യമേഖലാ ടീമിലും അംഗമായിരുന്ന മാനവ് (17) ആണ് മരിച്ചത്. എറണാകുളം പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയില്‍ മനീക് പൗലോസിന്റെയും ടീനയുടെയും മകനാണ് മാനവ്. പറവൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥിയാണ്. അണ്ടര്‍-19 നാഷണല്‍ സ്‌കൂള്‍ ക്രിക്കറ്റിലേക്കുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നലെ വൈകീട്ടാണ് അപകടം. കൂട്ടുകാർക്കുമൊത്ത് എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുക്കളിലൊരാള്‍ പിടിച്ചെങ്കിലും രക്ഷപെടുത്താനായില്ല. പിന്നീട് അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമാണ് 30 അടി താഴ്ചയില്‍നിന്ന് മാനവിനെ മുങ്ങിയെടുത്തത്.
Content Highlights: Young cricketer drown in Ernakulam