
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ്. 'കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നിന്നും വ്യത്യസ്തമായ വിക്കറ്റായിരുന്നു ഇതെന്നായിരുന്നു കമ്മിൻസിന്റെ വാക്കുകൾ. ലഖ്നൗ നന്നായി ബാറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് കളിച്ചത് ഏറ്റവും മികച്ചൊരു ബാറ്റിങ് പിച്ചിലാണ്. ലഖ്നൗവിനെതിരെ കളിച്ചത് ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റിങ് പിച്ചിലും.' പാറ്റ് കമ്മിൻസ് മത്സരശേഷം പറഞ്ഞു.
'എല്ലായിപ്പോഴും ഒരു പുതിയ മത്സരമാണ് നടക്കുന്നത്. ലഖ്നൗ നന്നായി പന്തെറിഞ്ഞു. അവർക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു. 190 എന്ന റൺസ് കണ്ടെത്താൻ സൺറൈസേഴ്സ് മികച്ച പോരാട്ടം നടത്തി. ഒരു ബാറ്റർ ഇന്നിംഗ്സിൽ ഉടനീളം ബാറ്റ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഇഷാൻ കിഷൻ ആ റോൾ ചെയ്തു. ഐപിഎൽ വലിയൊരു ടൂർണമെന്റാണ്. സൺറൈസേഴ്സിന് തിരിച്ചുവരവിന് ഉടൻ തന്നെ അവസരം ലഭിക്കും.' കമ്മിൻസ് വ്യക്തമാക്കി.
ഐപിഎല്ലില്‍ ആദ്യ ജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി പറഞ്ഞ ലഖ്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
Every time it's a fresh game says SRH Captain