
ഐപിഎൽ പതിനെട്ടാം സീസണിൽ തുടരെയുള്ള രണ്ട് മത്സരങ്ങളിലും മിന്നൽ സ്റ്റംപിങ്ങിലൂടെ ഞെട്ടിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ഇന്നത്തെ മത്സരത്തിൽ ആർസിബി താരം ഫിൽ സാൾട്ടിന് ആലോചിക്കാൻ പോലും അവസരം നൽകാതെ ഞൊടിയിടയിലായിരുന്നു ധോണിയുടെ സ്റ്റംപിങ്. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവിനെ പുറത്താക്കിയ സ്റ്റംപിങ്ങിനെക്കാൾ വേഗതയിലായിരുന്നു ഈ സ്റ്റംപിങ്. സാള്‍ട്ടിന്റെ കാല്‍ വായുവില്‍ പൊന്തി നില്‍ക്കുന്ന സമയത്താണ് സ്റ്റംപിങ് നടത്തിയത്. ക്രീസില്‍ കാലുറപ്പിക്കാന്‍ സാള്‍ട്ടിന് സമയം ലഭിച്ചതുമില്ല.
43 കാരനായ ധോണി ഒരു വർഷത്തിന് ശഷം വീണ്ടും വിക്കറ്റിന് പിന്നിലെത്തുമ്പോൾ താരത്തിന്റെ വേഗതയിൽ അതിശയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ ധോണിയുടെ ഈ വേഗതയ്ക്ക് പിന്നിലെ രഹസ്യം പറയുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മറ്റ് ബാറ്റർമാർ സ്റ്റംപിന് കുറെയകലെ കൈകൾ വെക്കുമ്പോൾ ധോണി സ്റ്റംപിന് ചേർന്നാണ് കൈകൾ വെക്കുന്നതെന്നും അതുകൊണ്ട് തന്നെ കൂടുതൽ വേഗതയിൽ താരത്തിന് വിക്കറ്റിലേക്ക് എത്താൻ കഴിയുമെന്നും കൈഫ് പറയുന്നു. ക്ലാസൻ, സഞ്ജു സാംസൺ തുടങ്ങി വിക്കറ്റ് കീപ്പർമാരുടെ പൊസിഷൻ കൂടി എടുത്ത് കാണിച്ചായിരുന്നു കൈഫിന്റെ വിശദീകരണം.
Content Highlights: mohammed kaif on secreat on dhoni stumping