
മുംബൈ ഇന്ത്യൻസിനെ 36 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റനസ്. ഗുജറാത്തിന്റെ പേസർമാരുടെ മിന്നും പ്രകടനമാണ് ഗുജറാത്തിന് തുണയായത്. പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി.
മുംബൈക്ക് വേണ്ടി തിലക് വർമയും സൂര്യകുമാർ യാദവും മാത്രമാണ് തിളങ്ങിയത്. തിലക് വർമ ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 36 പന്തിൽ 39 റൺസ് നേടി. സൂര്യ 28 പന്തിൽ നാല് സിക്‌സറും ഒരു ഫോറും അടക്കം 48 റൺസ് നേടി. 17 പന്തിൽ 11 റൺസ് മാത്രം നേടി നിരാശപ്പെടുത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 196 റൺസിന്റെ ടോട്ടലാണ് നേടിയിരുന്നത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് നേടിയത്.
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 63 റൺസ് നേടി. ശുഭ്മാൻ ഗിൽ 38 റൺസും ജോസ് ബട്ട്ലർ 39 റൺസും നേടി. മറ്റ് താരങ്ങൾക്കൊന്നും വേണ്ടത്ര പിന്തുണ നൽകാനായില്ല.
മുംബൈ ഇന്ത്യൻസിനായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. ട്രന്റ് ബോൾട്ട്, ദീപക് ചഹാർ, മുജീബ് ഉർ റഹ്‌മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് മുംബൈയ്ക്കായി കളത്തിലിറങ്ങിയില്ല.
Content Highlights: gujarat titans beat mumbai indians