
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് ആദ്യ വിക്കറ്റ് നഷ്ടം. ആദ്യ ഓവറിൽ തന്റെ സ്ഥിരം ശൈലിയിൽ മിന്നുന്ന രണ്ട് ഫോറുകളുമായി തുടങ്ങിയ രോഹിത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. രണ്ട് ഫോറുകൾക്ക് ശേഷം ഒരു മികച്ച പന്തിൽ സിറാജ് രോഹിത്തിനെ സ്റ്റംപ് പിഴുതെടുത്തു . ഇന്ത്യൻ ക്യാപ്റ്റന് ആലോചിക്കാൻ പോലും സമയം കൊടുത്തില്ല സിറാജ്.
AN ABSOLUTE RIPPER BY SIRAJ. 🤯pic.twitter.com/lfRAEXJfnj
— Mufaddal Vohra (@mufaddal_vohra) March 29, 2025
അതേ സമയം മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 196 റൺസിന്റെ ടോട്ടലാണ് ഉള്ളത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് നേടിയത്. ഗുജറാത്തിനായി സായ് സുദര്‍ശന്‍ 63 റൺസ് നേടി. ശുഭ്മാൻ ഗിൽ 38 റൺസും ജോസ് ബട്ട്ലർ 39 റൺസും നേടി. മറ്റ് താരങ്ങൾക്കൊന്നും വേണ്ടത്ര പിന്തുണ നൽകാനായില്ല.
മുംബൈ ഇന്ത്യൻസിനായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. ട്രന്റ് ബോൾട്ട്, ദീപക് ചഹാർ, മുജീബ് ഉർ റഹ്‌മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് മുംബൈയ്ക്കായി കളത്തിലിറങ്ങിയില്ല.
Content Highlights: mumbai indians vs gujarat titans; rohit out by mohammed siraj