
ഐപിഎല്ലിൽ 17 വർഷങ്ങളുടെ ഇടവേളയിൽ ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാർ. 'ചെന്നൈയിൽ ആർസിബി നേടിയത് മികച്ച സ്കോറായിരുന്നു. പന്തിന് വേഗത കുറവായിരുന്നതാൽ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നു. ചെന്നൈയുടെ ആരാധകരുടെ മുന്നിൽ അവരുടെ ഹോം സ്റ്റേഡിയത്തിൽ കളിക്കുന്നത് എപ്പോഴും സ്പെഷ്യലാണ്.' രജത് പാട്ടിദാർ മത്സരശേഷം പ്രതികരിച്ചു.
'200 റൺസിനടുത്താണ് ആർസിബി ചെന്നൈയ്ക്ക് മുന്നിൽ ഉയർത്തിയ ലക്ഷ്യം. അത് നേടിയെടുക്കുക എളുപ്പമല്ലെന്ന് അറിയാമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അതേ ടീമിനെയാണ് ആർസിബി ചെന്നൈയ്ക്കെതിരെയും കളിപ്പിച്ചത്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചായിരുന്നു ചെന്നൈയിലേത്. ലിവിങ്സ്റ്റോൺ പന്തെറിഞ്ഞത് മികച്ച രീതിയിലായിരുന്നു. പവർപ്ലേയിൽ രണ്ട്, മൂന്ന് വിക്കറ്റ് ലഭിച്ചതും നിർണായകമായി.' ആർസിബി നായകൻ വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആർ സി ബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് 146 റൺസിലെത്താനെ സാധിച്ചുള്ളു.
Content Highlights: RCB Captain says playing Chepauk in front of CSK fans in special