'നിങ്ങളൊന്നാലോചിച്ചു നോക്കൂ, ആ ഏകദിന ലോകകപ്പ് ഫൈനലും നമ്മൾ വിജയിച്ചിരുന്നുവെങ്കിൽ'; മനസ്സുതുറന്ന് രോഹിത്

സമീപകാലത്തെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനത്തിൽ മനസ്സുതുറന്ന് രോഹിത് ശർമ

dot image

സമീപകാലത്തെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനത്തിൽ മനസ്സുതുറന്ന് രോഹിത് ശർമ. 2023 ഏകദിന ലോകകപ്പ് നഷ്ടപ്പെട്ടത് മാത്രമാണ് വേദനയുള്ളതെന്നും എന്നാൽ അതിന് ശേഷമുള്ള രണ്ട് ഐസിസി ടൂർണമെന്റ് കിരീട നേട്ടങ്ങളെ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ആ ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് കപ്പെന്നും രോഹിത് പറഞ്ഞു.

ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റത് ഹൃദയ ഭേദകം തന്നെയാണ്, എന്നാൽ ഈ ആകെ മൂന്ന് ടൂർണമെന്റുകളിൽ 24 മത്സരങ്ങളിൽ 23 വിജയങ്ങളാണ് ഇന്ത്യ നേടിയത്, തോറ്റത് ഒറ്റ മത്സരത്തിൽ ഓസീസിനോട് മാത്രം, അത് ഫൈനലിൽ ആയിരുന്നുവെന്നത് മാത്രമാണ് വ്യത്യാസം, രോഹിത് കൂട്ടിച്ചേർത്തു.

Also Read:

ഈ മൂന്ന് ടൂർണമെന്റുകളിൽ കളിച്ച എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. 2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലെ സെമിഫൈനലിൽ ഇന്ത്യ പുറത്തായതിനുശേഷം ആരംഭിച്ച ടീമിലെ മനോഭാവ മാറ്റമാണ് സമീപ കാലത്തെ ഇന്ത്യയുടെ വിജയത്തിന് കാരണമെന്ന് രോഹിത് വെളിപ്പെടുത്തി.

ന്യൂസിലാൻഡിനെതിരെയും ഓസീസിനെതിരെയും ടെസ്റ്റ് തോൽവിയുണ്ടായി, എന്നാൽ ചാംപ്യൻസ് ട്രോഫിയിൽ തിരിച്ചുവന്നു, സമാന സമീപനം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിനുമുണ്ടാകും, അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം നേടിയെടുക്കും, രോഹിത് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlights: rohit-sharma on three recent icc tournments

dot image
To advertise here,contact us
dot image