ഒരു വിലക്ക് കഴിഞ്ഞു വന്നേയുള്ളൂ; മുംബൈയ്ക്കായി തിരിച്ചെത്തിയ മത്സരത്തിൽ ഹാർദിക്കിനെതിരെ വീണ്ടും നടപടി

കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചിരുന്നു.

dot image

ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇരട്ട പ്രഹരമായി ഐപിഎൽ മാനേജ്‌മെന്റിന്റെ പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് നടപടി. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചിരുന്നു.

ഏതായാലും മത്സരത്തിലും പാണ്ഡ്യ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഗുജറാത്തിന്റെ 196 റൺസ് പിന്തുടർന്ന മുംബൈയുടെ ബാറ്റിങ്ങ് ഇന്നിങ്സിൽ മുംബൈ ക്യാപ്റ്റൻ 17 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് നേടിയിരുന്നത്. മുംബൈയ്ക്ക് വേണ്ടി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. താരം വെറും 28 പന്തിൽ നിന്ന് 48 റൺസ് നേടി.

അതേ സമയം ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് അടുത്ത മത്സരം കൂടുതൽ നിർണായകമാകും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടായിരുന്നു തോൽവി. നാല് വിക്കറ്റിനാണ് തോറ്റത്. ടീം അടുത്തതായി തിങ്കളാഴ്ച അജിങ്ക്യ രഹാനെയുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സീസണിലെ മുംബൈയുടെ ആദ്യ ഹോം മത്സരമായിരിക്കും ഈ മത്സരം.

Content Highlights: MI captain Hardik Pandya fined for code of conduct breach vs GT

dot image
To advertise here,contact us
dot image