ഇതാണ് 3D സ്കൂപ്പ്; അബ്ദുൾ സമദിന്റെ അൺഓർത്തഡോക്സ് ക്രിക്കറ്റ്

മത്സരത്തിൽ അബ്ദുൾ സമദിന്റെ മികച്ച ബാറ്റിങ്ങും ഉണ്ടായി

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ വ്യത്യസ്തമായ ഷോട്ടുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം അബ്ദുൾ സമദ്. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെതിരെയാണ് അബ്ദുൾ തന്റെ ബാറ്റിങ് സ്കിൽസ് പുറത്തെടുത്തത്. മത്സരത്തിന്റെ 18-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. അർഷ്ദീപിനെ സ്കൂപ്പ് ചെയ്യാനായിരുന്നു സമദ് തീരുമാനിച്ചിരുന്നത്. എന്നാൽ ഓഫ്സൈഡിൽ വൈഡ് വരയിലേക്ക് എത്തിയ പന്തിൽ പരമ്പരാ​ഗത ശൈലിയിലുള്ള സ്കൂപ്പ് അർഷ്ദീപിന് സാധ്യമായില്ല. റിവേഴ്സ് സ്കൂപ്പിനും സമദിന് സാധിക്കുമായിരുന്നില്ല. ഇതോടെ അർഷ്ദീപിന്റെ ലോ ഫുൾഡോസ് വലം കയ്യൻ ബാറ്ററായ അബ്ദുൾ സമദ് വിക്കറ്റ് കീപ്പറിന്റെ ഇടത് വശത്തൂടെ സാധാരണ സ്കൂപ്പിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സമദ് ബൗണ്ടറി കടത്തി. വ്യത്യസ്തമായ രീതിയിലുള്ള സമദിന്റെ ഷോട്ടിനെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ത്രീഡി സ്കൂപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.

മത്സരത്തിൽ അബ്ദുൾ സമദിന്റെ മികച്ച ബാറ്റിങ്ങും ഉണ്ടായി. 12 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം സമദ് 27 റൺസ് നേടി. അർഷ്ദീപ് എറിഞ്ഞ 18-ാം ഓവറിൽ സമദ് മാത്രം നേടിയത് 15 റൺസാണ്. 20-ാം ഓവറിന്റെ നാലാം പന്തിൽ അർഷ്ദീപിന് മുന്നിൽ തന്നെ സമദ് കീഴടങ്ങുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 44 റൺസെടുത്ത നിക്കോളാസ് പുരാനും 41 റൺസെടുത്ത ആയൂഷ് ബദോനിയും ലഖ്നൗ നിരയിൽ തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.

Content Highlights: Abdul Samad plays shot of the tournament

dot image
To advertise here,contact us
dot image