
കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിനു ശേഷം രാജസ്ഥാന്റെ പകരക്കാരൻ നായകനും യുവതാരവുമായ റിയാൻ പരാഗിന്റെ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മത്സരശേഷം ഐപിഎല്‍ ഗ്രൗണ്ട് സ്റ്റാഫിലുള്ള ക്രൂ മെംബേഴ്സ് സെല്‍ഫിയെടുക്കാന്‍ പരാഗിനെ സമീപിച്ചപ്പോഴായിരുന്നു സംഭവം നടന്നത്.
ഇവരിലൊരാളുടെ മൊബൈലില്‍ പരാഗ് തന്നെ സെല്‍ഫിയെടുത്തതിനു ശേഷം ഫോണ്‍ അവര്‍ക്കു നേരെ ഏറിഞ്ഞു കൊടുത്ത നടപടിയാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. താരത്തിന്റെ ജാഡയായും അഹങ്കാരമായുമാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്. അതിനൊപ്പം ഇങ്ങനെയുള്ള ആറ്റിറ്റ്യൂഡാണെങ്കിൽ ഇത് ശരിയല്ലെന്നും ടീമിന്റെ നായകനായ സഞ്ജു സാംസണെ കണ്ടു പഠിക്കണമെന്നും പരാഗിനെ ഓർമിപ്പിക്കുന്നവരുമുണ്ട്.
A video is getting viral on social media in which RR skipper Riyan Parag can be seen tossing away a fan’s phone after taking a selfie with him and a group.
— Bongaigaon Times (@BongaigaonTimes) March 31, 2025
This gesture of Assam's boy didn’t go well with the fans on social media, and they trolled him with brutal comments. pic.twitter.com/Nn8nPw9hfm
സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിക്കു മുമ്പ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി തിരിച്ചു പോവാനിരിക്കെയാണ് ചില കുട്ടി ആരാധകര്‍ക്കായി ഓട്ടോഗ്രാഫ് നൽകുന്ന രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ പരാഗിനെ ഓർമിപ്പിക്കുന്നത്. ആരാധകരോടു സഞ്ജു കാണിക്കുന്ന സ്‌നേഹവും വിനയവും മര്യാദയും പരാഗ് കണ്ട് പഠിക്കണമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഐപിഎല്ലിലെ ആദ്യത്തെ മൂന്നു കളിയിലും രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ നയിച്ചിരുന്നില്ല. പകരം റിയാന്‍ പരാഗായിരുന്നു ക്യാപ്റ്റന്‍. വിക്കറ്റ്കീപ്പിങില്‍ എന്‍സിഎയുടെ ഭാഗത്തു നിന്നു ഫിറ്റ്‌നസില്‍ പച്ചക്കൊടി ലഭിക്കാതിരുന്നതു കാരണമായിരുന്നു ഇത്. ആ സമയത്ത് ടീമിനെ നയിച്ച പരാഗ് മൂന്ന് മത്സരത്തിൽ ഒരു കളിയിലാണ് ടീമിനെ വിജയത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ഈ വിവാദത്തിന് പുറമേ, കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പരാഗിന് ഐപിഎൽ കമ്മിറ്റി 12 ലക്ഷം രൂപയുടെ പിഴയും വിധിച്ചിരുന്നു. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 37 റൺസ് മാത്രമാണ് പരാഗിന് നേടാൻ കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 573 റൺസ് നേടിയ താരമാണ് പരാഗ്.
content highlights: ipl 2025: Riyan Parag 'Phone Throw' Incident after last match vs csk