ബൗളിങ് 'ടൈറ്റ്' ആക്കി ഗുജറാത്ത്‌; RCB ടോട്ടൽ 169 റൺസ്

ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജ് മിന്നും പ്രകടനം നടത്തി.

dot image

മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആർസിബിക്ക് മുന്നിൽ ഗുജറാത്ത് പേസർമാർ മികച്ച ബോളിങ് കാഴ്ച വെച്ചപ്പോൾ ബെംഗളൂരുവിന്റെ ആദ്യ ബാറ്റിങ് സ്കോർ 169 ലൊതുങ്ങി. ആർസിബിക്ക് വേണ്ടി ലിയാം ലിവിങ്സ്റ്റൺ അർധ സെഞ്ച്വറി നേടി. താരം അഞ്ചുസിക്സറുകളും ഒരു ഫോറും അടക്കം 54 റൺസെടുത്തു. ജിതേഷ് ശർമ 33 റൺസും ടിം ഡേവിഡ് 31 റൺസും നേടി. ഈ മൂന്ന് ഇന്നിങ്‌സാണ് ആർസിബിക്ക് തുണയായത്.

ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജ് മിന്നും പ്രകടനം നടത്തി. നാലോവർ എറിഞ്ഞ താരം 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. സ്പിന്നർ സായ് കിഷോർ രണ്ടും അർഷാദ് ഖാൻ, ഇഷാന്ത് ശർമ, പ്രസീദ് കൃഷ്‌ണ എന്നിവർ ഓരോ വിക്കറ്റും നേടി.

Content Highlights: gujarat titans vs royal challengers

dot image
To advertise here,contact us
dot image