സാൾട്ടിന്റെ105 M സിക്സറിന് 'BOWLED' മറുപടി; RCB ക്കെതിരെ DSP സിറാജിന്റെ നേതൃത്വത്തിൽ GT യുടെ പേസ് അറ്റാക്ക്

ഫിൽ സാൾട്ട്, കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ എന്നിവരുടെ വിക്കറ്റുകളാണ്‌ ആർസിബിക്ക് നഷ്ടമായത്

dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ സ്വന്തം മണ്ണിൽ ഐപിഎൽ മത്സരത്തിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പതറുന്നു. ഒടുവിൽ 10 ഓവർ പിന്നിടുമ്പോൾ 66 ന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ഫിൽ സാൾട്ട്, കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ എന്നിവരുടെ വിക്കറ്റുകളാണ്‌ ആർസിബിക്ക് നഷ്ടമായത്. ഇതിൽ ഇതിൽ സാൾട്ടിനെയും പടിക്കലിനെയും സിറാജ് ബോൾഡാക്കി. തന്നെ 105 മീറ്റർ ദൂരത്തിൽ സിക്സർ പറത്തിയതിന് തൊട്ടുപിന്നാലേയായിരുന്നു സിറാജ് സൾട്ടിനെ ബോൾഡാക്കിയത്.

നിലവിൽ 23 റൺസെടുത്ത ജിതേഷ് ശർമയും രണ്ട് ലിയാം ലിവിങ്‌സ്റ്റണും ആണ് ക്രീസിൽ. കോഹ്‌ലി ഏഴുറൺസും സാൾട്ട് 14 റൺസും ദേവ്ദത്ത് പടിക്കൽ നാല് റൺസും രജത് പട്ടീദാർ 12 റൺസും എടുത്ത് പുറത്തായി. മൂന്നാം മത്സരങ്ങളിൽ നിന്ന് മൂന്നാം ജയമാണ് ആർസിബി നോട്ടമിടുന്നത്. മൂന്നാം മത്സരങ്ങളിൽ നിന്ന് രണ്ടാം ജയമാണ് ജിടി ലക്ഷ്യമിടുന്നത്.

Content Highlights: mohammed siraj oustanding perfomance vs rcb for gt

dot image
To advertise here,contact us
dot image