
അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പുതിയ പ്രണയത്തിൽ സ്ഥിരീകരണവുമായി മുന്‍ ഇന്ത്യൻ ഓപ്പണര്‍ ശിഖര്‍ ധവാന്. ചാംപ്യൻസ് ട്രോഫി ടൂർണ്ണമെന്റിൽ ഇന്ത്യയുടെ മത്സരത്തിനിടെ ഗ്യാലറിയിൽ കണ്ട യുവതിയെ ചുറ്റിപ്പറ്റിയായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ അയര്‍ലന്‍ഡ് സ്വദേശിയും മോഡലുമായ സോഫി ഷൈനാണ് ധവാനൊപ്പമുണ്ടായിരുന്ന യുവതിയെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു.
Hahahha such a cute video 😆😆😆 #ShikharDhawan pic.twitter.com/P0PSrC9ydc
— Prernaa (@theprernaa) February 21, 2025
ഒരു ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് എല്ലായ്പ്പോഴും പ്രണയത്തിലാണെന്നായിരുന്നു ധവാന്റെ മറുപടി. പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ ഭാഗ്യവനാണെന്നും മുന്‍ പ്രണയം വലിയ തിരിച്ചുവരിവുകളില്ലാത്ത കാലത്ത് സംഭവിച്ചതാണെങ്കില്‍ ഇപ്പോൾ തനിക്ക് ധാരാളം തിരിച്ചറിവുകളായി ഈ പ്രണയം മാറിയെന്നും ധവാന് പറഞ്ഞു.
ആരുടെയും പേര് ഞാന്‍ പറയുന്നില്ല, എന്നാല്‍ എന്റെ മുറിയില്‍ കണ്ട അതിസുന്ദരിയായ പെണ്‍കുട്ടി എന്റെ ഗേള്‍ ഫ്രണ്ടാണ്. ഇനി നിങ്ങള്‍ കണ്ടുപിടിക്കൂ എന്നായിരുന്നു ധവാന്റെ മറുപടി. സോഫി ഷൈനാണ് ആ യുവതിയെന്ന് ധവാൻ പറഞ്ഞില്ലെങ്കിലും ആരാധകർ അത് അവർ തന്നെയാണെന്ന് ഏകദേശം ഉറപ്പിച്ച മട്ടാണ്. ടോക് ഷോയിലെ ആ സദസ്സിൽ സോഫി ഷൈനമുണ്ടായിരുന്നു.
Shikhar Dhawan spotted at the airport today with a mystery girl ! pic.twitter.com/VrbwIoVl4o
— Vijay (@veejuparmar) March 7, 2025
ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നു. 2011ലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ഈ ബന്ധത്തില്‍ ധവാന് 11 വയസുള്ള സരോവര്‍ എന്ന മകനുണ്ട്.ഈ മകൻ സൊറാവർ അയേഷയ്ക്കൊപ്പമാണ്. മകനെ കാണാനും സംസാരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്ന പരാതിയുമായി ധവാൻ അടുത്തിടെ രംഗത്തെത്തിയിരുന്നു.
Content Highlights: Shikhar Dhawan Confirms Relationship With Sophie Shine