SRH ടോപ് ഓർഡറിന്റെ മൂർച്ചയൊക്കെ എവിടെ?; KKR ന് മുന്നിൽ തകർന്നടിഞ്ഞ് ഹെഡും കൂട്ടരും

ടോപ് ഓർഡറിലെ മൂന്ന് പ്രധാന ബാറ്റർമാരും ആദ്യ മൂന്ന് ഓവറിനുള്ളിൽ പുറത്തായി

dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകർച്ച. ടോപ് ഓർഡറിലെ മൂന്ന് പ്രധാന ബാറ്റർമാരും ആദ്യ മൂന്ന് ഓവറിനുള്ളിൽ പുറത്തായി. ട്രാവിസ് ഹെഡ് നാല് റൺസുമെടുത്ത് പുറത്തായപ്പോൾ അഭിഷേക് ശർമയും ഇഷാൻ കിഷനും രണ്ട് റൺസ് വീതവുമെടുത്ത് പുറത്തായി. നിലവിൽ 5 ഓവർ പിന്നിടുമ്പോൾ 20 റൺസിന് മൂന്ന് എന്ന നിലയിലാണ് എസ് ആർ എച്ച്. നിതീഷ് കുമാർ റെഡ്‌ഡിയും കാമിണ്ടു മെൻഡിസുമാണ് ക്രീസിൽ. വൈഭവ് അറോറ രണ്ട് വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും കെ കെ ആറിന് വേണ്ടി നേടി.

നേരത്തെ അവസാന ഓവറുകളിൽ വെങ്കടേഷ് അയ്യർ തകർത്തടിച്ചപ്പോൾ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 200 റൺസിന്റെ ടോട്ടൽ സ്വന്തമാക്കി. വെങ്കടേഷ് അയ്യർ 29 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 60 റൺസ് നേടി. റിങ്കു സിങ് 17 പന്തിൽ 32 റൺസ് നേടി മികച്ച പിന്തുണ നൽകി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ഡീ കോക്കിന്റെയും മൂന്നാം ഓവറിൽ സുനിൽ നരെയ്‌നിന്റെയും വിക്കറ്റുകൾ നഷ്ടമായി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും അങ്ക്കൃഷ് രഘുവംഷിയും മികച്ച പ്രകടനം നടത്തി. രഹാനെ 38 റൺസെടുത്ത് പുറത്തായപ്പോൾ രഘുവംഷി 50 റൺസെടുത്ത് പുറത്തായി. നിലവിൽ വെങ്കിടേഷ് അയ്യരും റിങ്കു സിങ്ങുമാണ് ക്രീസിൽ. മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷൻ അൻസാരി, കമിണ്ടു മെൻഡിസ്, ഹർഷൽ പട്ടേൽ എന്നിവർ ഹൈദരാബാദിനായി ഓരോ വിക്കറ്റുകൾ നേടി.

content highlights: IPL 2025; kolkata knight riders VS sunrisers hyderabad

dot image
To advertise here,contact us
dot image