രോഹിത് ശർമ പുറത്ത്; ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ

സീനിയർ താരം രോഹിത് ശർമ ഇന്ന് കളിക്കില്ല

dot image

ഐപിഎല്ലിലെ ഇന്നത്തെ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു. സീനിയർ താരം രോഹിത് ശർമ ഇന്ന് കളിക്കില്ല. പരിക്കേറ്റതിനെ തുടർന്നാണ് രോഹിത് കളിക്കാത്തതെന്ന് പാണ്ഡ്യ പറഞ്ഞു. മലയാളി താരം വിഘ്‌നേശ് പുത്തൂർ ടീമിലുണ്ട്. നാലാം മത്സരത്തിനിറങ്ങുന്ന ഇരുടീമുകളും രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Content highlights: Rohit not play today match; mumbai indians vs lucknow super giants

dot image
To advertise here,contact us
dot image