'ചില ബി​ഗ് ഹിറ്റുകൾ ആവശ്യമായിരുന്നു, ചിലപ്പോൾ ഇങ്ങനെ സംഭവിക്കാം'; തിലക് റിട്ടയർഡ് ഔട്ടായതിൽ ഹാർദിക്

'ബൗളിങ്ങിൽ വിക്കറ്റ് നേടാനല്ല ഞാൻ ശ്രമിച്ചത്. പരമാവധി ഡോട്ട് ബോളുകൾ എറിയാനായിരുന്നു എന്റെ ശ്രമം'

dot image

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ റിട്ടയർഡ് ഔട്ടായതിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. 'മത്സരം വിജയിക്കാൻ മുംബൈ ഇന്ത്യൻസിന് ചില ബി​ഗ് ഹിറ്റുകൾ ആവശ്യമായിരുന്നു. ക്രിക്കറ്റിൽ ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാം. നന്നായി പരിശ്രമിച്ചെങ്കിലും മോശം പ്രകടനം നടത്തുന്ന സാഹചര്യം ഉണ്ടായേക്കാം. മികച്ച ക്രിക്കറ്റ് കളിക്കുകയാണ് മുംബൈയുടെ ലക്ഷ്യം.' ഹാർദിക് പാണ്ഡ്യ മത്സരശേഷം പ്രതികരിച്ചു.

ലഖ്നൗവിനെതിരായ മുംബൈ ഇന്ത്യൻസിന്റെ തോൽവിയിൽ നിരാശയുണ്ടെന്നും ഹാർദിക് പറഞ്ഞു. '10-15 റൺസ് അധികമായിരുന്നു മുംബൈ വിട്ടുകൊടുത്തത്. ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചാൽ മുംബൈ ഇന്ത്യൻസിന് തിരിച്ചുവരാൻ സാധിക്കും.' ഹാർദിക് പറഞ്ഞു.

'മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തെക്കുറിച്ചും ഹാർദിക് പ്രതികരിച്ചു. വിക്കറ്റ് നേടാനല്ല ഞാൻ ശ്രമിച്ചത്. പരമാവധി ഡോട്ട് ബോളുകൾ എറിയാനായിരുന്നു എന്റെ ശ്രമം. ബാറ്റർമാർ റിസ്ക് എടുത്തതുകൊണ്ടാണ് എനിക്ക് വിക്കറ്റ് ലഭിച്ചത്. ജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും മുംബൈ ഇന്ത്യൻസ് എന്ന ടീമിനാണ് അതിന്റെ ഉത്തരവാദിത്തം. ആരെയും കുറ്റപ്പെടുത്താനില്ല.' ഹാർദിക് വ്യക്തമാക്കി.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 12 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസ് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റിന് 191 എന്ന സ്കോർ നേടാനെ സാധിച്ചുള്ളു.

Content Highlights: Hardik Pandya ends debate on retiring out Tilak Varma

dot image
To advertise here,contact us
dot image