ആദ്യ ഓവറിൽ രണ്ട് ബിഗ് വിക്കറ്റ്; തല്ലുകൊള്ളിയെന്ന് കളിയായാക്കിവർ എവിടെ; കണ്ടോളൂ..; ഇത് തീ ആർച്ചർ

രാജസ്ഥാന്‍റെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരമാണ് ഇത്.

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച ബൗളിങ് തുടക്കം. ആദ്യ ഓവറിൽ തന്നെ ശ്രേയസ് അയ്യരെയും പ്രിയൻഷ് ആര്യയെയും ജോഫ്രെ ആർച്ചർ പുറത്താക്കി. നിലവിൽ രണ്ടോവർ പിന്നിടുമ്പോൾ 17 റൺസിന് രണ്ട് എന്ന നിലയിലാണ് പഞ്ചാബ്. കഴിഞ്ഞ മത്സരങ്ങളിൽ കൂടുതൽ റൺസ് കേട്ടതിന് ട്രോളുകൾക്കിരയാകേണ്ടി വന്ന ആർച്ചർക്ക് ഇത് ഒരു മികച്ച തിരിച്ചുവരവ് കൂടിയാണ്.

അതേ സമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ രണ്ട് വിക്കറ്റിന് 206 റൺസ് നേടി. 67 റൺസുമായി യശസ്വി ജയ്സ്വാളും 43 റൺസുമായി റിയാൻ പരാഗും 38 റൺസുമായി സഞ്ജു സാംസണും തിളങ്ങി.

രാജസ്ഥാന്‍റെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരമാണ് ഇത്. ഫോമില്ലായ്മയുടെ പേരിൽ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങൾ നേരിട്ട യശസ്വി ജയ്സ്വാൾ ഫോമിലേയ്ക്ക് ഉയർന്നു. ജയ്‌സ്വാൾ അഞ്ചുസിക്സറുകളും മൂന്ന് ഫോറുകളും നേടി. സഞ്ജു ആറ് ഫോറുകൾ നേടി. പരാഗ് മൂന്ന് സിക്‌സറും മൂന്ന് ഫോറും നേടി. തുടർച്ചയായ മൂന്നാം ജയമാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. നാലാം മത്സരത്തിൽ നിന്ന് രണ്ടാം ജയമാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്.

content highlights: ipl 2025: Jofra Archer removes Shreyas Iyer, Priyansh Arya in one over

dot image
To advertise here,contact us
dot image