
ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കെ എൽ രാഹുൽ തകർത്തുകളിച്ചതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നേരെ ട്രോൾ മഴ. കഴിഞ്ഞ സീസണിൽ കെ എൽ രാഹുലിനെ പരസ്യമായി ഗ്രൗണ്ടിൽ നിന്ന് ശകാരിച്ച ഗോയങ്ക താരം ടീം വിട്ടതിന് ശേഷം പരിഹാസ പരാമർശവും നടത്തിയിരുന്നു. ശേഷം മെഗാലേലത്തിൽ റിഷഭ് പന്തിനെ റെക്കോർഡ് തുകയായ 27 കോടിക്ക് സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. എന്നാൽ പുതിയ സീസണിൽ ആകെ കളിച്ച നാല് മത്സരങ്ങളിൽ 19 റൺസ് മാത്രമാണ് പന്ത് നേടിയത്. വിക്കറ്റ് കീപ്പിങ്ങിലും പരാജയമായിരുന്നു.
എന്നാൽ ഭാര്യയുടെ പ്രസവം കഴിഞ്ഞെത്തിയ കെ എൽ രാഹുൽ മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തിയത്. കളിച്ച ആദ്യ മത്സരത്തിൽ ബിഗ് ഇന്നിങ്‌സ് കളിക്കാനയില്ലെങ്കിലും മികച്ച സിക്‌സറുകൾ പിറന്നിരുന്നു. 15 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ നേടിയത്. ശേഷം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ ഐപിഎല്ലിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും നേടി. 51 പന്തി, മൂന്ന് സിക്‌സറും ആറുഫോറുകളും അടക്കം 77 റൺസാണ് നേടിയത്. രാഹുലിന്റെ ഇന്നിങ്സിന്റെ ബലത്തിൽ ടീം 20 ഓവറിൽ 183 റൺസെടുത്തു.
ontent highlights: kl rahul outstanding fifty vs csk and pant poor form in ipl, troll to v goenka