തകർത്തടിച്ച് സഞ്ജുവും ജയ്‌സ്വാളും മടങ്ങി; പഞ്ചാബിനെതിരെ രാജസ്ഥാൻ മികച്ച സ്കോറിലേക്ക്

രാജസ്ഥാന്‍റെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരമാണ് ഇത്.

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ 14 ഓവറിൽ രണ്ട് വിക്കറ്റിന് 140 റൺസ് കടന്നു. 67 റൺസുമായി യശസ്വി ജയ്സ്വാളും 38 റൺസുമായി സഞ്ജു സാംസണുമാണ് പുറത്തായത്. റിയാൻ പരാഗും നിതീഷ് റാണയുമാണ് ക്രീസിൽ.

രാജസ്ഥാന്‍റെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരമാണ് ഇത്. ഫോമില്ലായ്മയുടെ പേരിൽ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങൾ നേരിട്ട യശസ്വി ജയ്സ്വാൾ ഫോമിലേയ്ക്ക് ഉയർന്നു. ജയ്‌സ്വാൾ അഞ്ചുസിക്സറുകളും മൂന്ന് ഫോറുകളും നേടി. സഞ്ജു ആറ് ഫോറുകൾ നേടി. ലൂക്കി ഫെർഗൂസനാണ് രാജസ്ഥാന്റെ രണ്ട് വിക്കറ്റും ലഭിച്ചത്. തുടർച്ചയായ മൂന്നാം ജയമാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. നാലാം മത്സരത്തിൽ നിന്ന് രണ്ടാം ജയമാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്.

content highlights:Sanju and Jaiswal return with fire; Rajasthan posts a good total against Punjab

dot image
To advertise here,contact us
dot image