ഒരു മാസം മുമ്പ് ടി20യിൽ സെഞ്ച്വറികൾ വാരിക്കൂട്ടിയവനാ, എന്നാലും മുംബൈ ജഴ്സിയിൽ തിലക് വർമയ്ക്ക് ഇതെന്ത് പറ്റി?

തിലക് ഒരു രണ്ടോവർ മുമ്പേയെങ്കിലും റിട്ടയേർഡ് ഔട്ടായിരുന്നെങ്കിൽ ടീം ജയിക്കുമായിരുന്നു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

dot image

ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനോടു 12 റണ്‍സിനാണ് മുംബൈ കഴിഞ്ഞ ദിനം പരാജയപ്പെട്ടത്. ജയിക്കാമായിരുന്ന കളിയായിരുന്നു മുംബൈ കൈവിട്ടത്. ലഖ്നൗ ഉയർത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിനു 191 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മത്സരത്തിൽ മുംബൈയുടെ തോൽവിയുടെ കാരണങ്ങളിലൊന്ന് നിർണായകഓവറുകളിൽ സ്കോർ നിരക്ക് ഉയർത്താൻ കഴിയാതെ പോയ തിലക് വർമയുടെ ഫോമില്ലായ്മയാണ്.

ഈ മത്സരത്തിൽ ഇംപാക്ട് പ്ലേയറായിട്ടാണ് തിലക് ഇറങ്ങിയത്. മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനു പകരമായാണ് തിലക് ഇറങ്ങിയത്. നിർണായകസമയത്ത് മറുവശത്ത് സൂര്യകുമാർ യാദവും നമാൻ ധിറുമൊക്കെ അടിച്ചുതകർക്കുന്ന സമയത്ത് 23 പന്തിൽ 25 റൺസ് നേടാനേ തിലകിനു കഴിഞ്ഞുള്ളൂ.

പക്ഷെ കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല, മുംബൈയ്ക്കു പിന്നീട് താരം തലവേദനയായി മാറുകയും ചെയ്തു. അത്ര മാത്രം സ്ലോ ഇന്നിങ്‌സാണ് തിലക് കാഴ്ചവച്ചത്. 25 റണ്‍സെടുത്തു നില്‍ക്കെ ഒടുവില്‍ താരം റിട്ടയേര്‍ഡ് ഔട്ടായി സ്വയ ക്രീസ് വിടുകയും ചെയ്തു. 23 ബോളില്‍ വെറും രണ്ടു ഫോര്‍ മാത്രമാണ് തിലകിനു നേടാനായത്. കഴിഞ്ഞ ടി20 പരമ്പരയിലെല്ലാം തുടർച്ചയായി സെഞ്ച്വറികൾ നേടി റെക്കോർഡിട്ട താരമാണ് തിലകെന്നോർക്കണം. ആ തിലകാണ് അവിശ്വസനീയമായി റൺസെടുക്കാൻ പാടുപെട്ടത്.

സൂര്യകുമാര്‍ യാദവ്- നമാന്‍ ധിര്‍ ജോടി മൂന്നാം വിക്കറ്റില്‍ 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ധിര്‍ മടങ്ങിയ ശേഷമാണ് തിലക് ക്രീസിലെത്തിയത്. മറുവശത്ത് സൂര്യ അടിച്ചു തകർക്കുമ്പോഴും ആദ്യത്തെ 15 പന്തിൽ വെറും 13 റണ്‍സ് മാത്രമാണ് തിലകിന് നേടാൻ കഴിഞ്ഞത്. ഇത് അപ്പുറമുള്ള സൂര്യയേയും സമ്മർദത്തിലാക്കി. ഫോറുകളും സിക്‌സറുകളും ആവശ്യമായിരുന്ന സമയത്തായിരുന്നു തിലകിന്റെ ഈ മെല്ലെപ്പോക്ക്.

സൂര്യ പുറത്തായതിനു ശേഷം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വന്നപ്പോഴും തിലകിന്റെ ബാറ്റിൽ നിന്ന് കൂറ്റനടികളൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ 19ാം ഓവറിലെ അഞ്ചാമത്തെ പന്തിൽ സ്വയം റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുകയായിരുന്നു തിലക്. പക്ഷേ അപ്പോഴേക്കും മുംബൈക്ക് ഏറെക്കൂറെ അപ്രാപ്യമായി മാറിയിരുന്നു. ഇപ്പോൾ തിലക് ഒരു രണ്ടോവർ മുമ്പേയെങ്കിലും റിട്ടയേർഡ് ഔട്ടായിരുന്നെങ്കിൽ ടീം ജയിക്കുമായിരുന്നു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Content highlights: Tilak varma form out and mumbai indian's defeat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us