
ഐപിഎല്ലിലെ വെടിക്കെട്ടുകാരുടെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെ വരിഞ്ഞുക്കെട്ടി ഗുജറാത്ത് ക്യാപിറ്റൽസിന്റെ ബൗളിങ് പട. മുഹമ്മദ് സിറാജ് അപാര ഫോമിൽ പന്തെറിഞ്ഞപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 152 റൺസിന് ഓൾ ഔട്ടായി.
നാലോവർ മാത്രമെറിഞ്ഞ സിറാജ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. പ്രിസിദ് കൃഷ്‌ണയും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡി 34 പന്തിൽ 31 റൺസ് നേടി. ഹെൻഡ്രിച്ച് ക്ലാസൻ 27 റൺസും കമ്മിൻസ് 22 റൺസും ഇഷാൻ കിഷൻ 17 റൺസും നേടി.
സീസണില്‍ മൂന്നാം ജയം തേടിയാണ് ഗുജറാത്ത് ടൈറ്റന്‍സ് എത്തുന്നത്. ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം തുടർച്ചയായ മൂന്ന് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഒരു തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്.
Content Highlights: gujarat titans vs sunrisers hyderabad