'ബുംമ്ര നാളെ ആർസിബിക്കെതിരെ കളിക്കും'; സ്ഥിരീകരിച്ച് മുംബൈ കോച്ച് ജയവർധന

നാല് മത്സരങ്ങളില്‍ നിന്ന് ഒന്നില്‍ മാത്രം ജയിക്കാനായ മുംബൈക്ക് ബുംമ്രയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കും.

dot image

പരിക്കുമൂലം കളിക്കളത്തിൽ നിന്ന് നീണ്ടകാലം പുറത്തുനിന്നതിന് ശേഷം ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്പ്രിത് ബുംമ്ര ഇന്ന് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നിരുന്നു. താരത്തിന് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചതിന്പിന്നാലെയായിരുന്നു അത്. ഇതോടെ താരത്തിന്റെ ഉടനെയുള്ള തിരിച്ചുവരവ് ഉറപ്പായിരുന്നു. എന്നാൽ ഏത് മത്സരം മുതൽ താരം കളിക്കുമെന്ന് ഉറപ്പില്ലായിരുന്നു.

എന്നാൽ ഇപ്പോഴിതാ താരം ആർസിബിക്കെതിരെയുള്ള നാളത്തെ മത്സരം മുതൽ കളിക്കുമെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. മുംബൈയുടെ കോച്ചായ മഹേല ജയവര്‍ധന തന്നെയാണ് സ്ഥിരീകരണം നടത്തിയത്. അതേ സമയം നാല് മത്സരങ്ങളില്‍ നിന്ന് ഒന്നില്‍ മാത്രം ജയിക്കാനായ മുംബൈക്ക് ബുംമ്രയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കും.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ നേടിയ തരാം പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടുകയും ചെയ്തു. ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ചാംപ്യൻസ് ട്രോഫിയും പരിക്കുമൂലം താരത്തിന് നഷ്ടമായി.

ഇതുവരെ കളിച്ച 133 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റുകൾ നേടിയിട്ടുള്ള ബുംമ്രയെ മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് 18 കോടി രൂപയ്ക്ക് നിലനിർത്തിയിരുന്നു. ഐപിഎല്ലിന്റെ അവസാന സീസണിൽ 13 മത്സരങ്ങൾ കളിക്കുകയും 20 വിക്കറ്റുകൾ നേടുകയും ചെയ്തു.


Content Highlights:Jasprit Bumrah will play tommarow match for Mumbai Indians vs rcb; mahela jayawardene

dot image
To advertise here,contact us
dot image