കുറഞ്ഞ ഓവർ നിരക്ക്; RCB ക്യാപ്റ്റൻ രജത് പാട്ടിദാറിന് 12 ലക്ഷം രൂപ പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനെതിരായ നടപടി

dot image

ടീമിന്റെ സ്ലോ ഓവര്‍ റേറ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് ത് പാട്ടിദാറിന് 12 ലക്ഷം രൂപ പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനെതിരായ നടപടി. ഇതിന് മുമ്പ് കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്‌നൗ) എന്നിവർക്കും പിഴ ചുമത്തിയിരുന്നു.

ഇതുകൂടാതെ നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് താരം ദിഗ്‌വേഷ് രതിക്ക് രണ്ട് തവണയും ഗ്രൗണ്ടിലെ പെരുമാറ്റ ചട്ട ലംഘനത്തിന് ഗുജറാത്തിന്റെ വെറ്ററൻ പേസർ ഇഷാന്ത് ശർമയ്ക്കും പിഴ ലഭിച്ചിരുന്നു.

അതേ സമയം ഐപിഎല്‍ മത്സരത്തില്‍ ആര്‍സിബി 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 32 പന്തില്‍ 64 റണ്‍സ് നേടിയ ത് പാട്ടിദാറാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയത്. മത്സരത്തില്‍ ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. ഏപ്രില്‍ 10 ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സീസണിലെ അഞ്ചാം മത്സരത്തില്‍ ആര്‍സിബി ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

ntent Highlights: rcb skipper rajat patidar fined rs 12 lakh for- slow over rate

dot image
To advertise here,contact us
dot image