
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേല ചരിത്രത്തിൽ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വാർത്തകളിൽ ഇടം പിടിച്ച രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി. ബിഹാറുകാരനായ 13 കാരൻ കൗരമാരക്കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്ക് ഒടുവിലാണ് രാജസ്ഥാൻ നേടിയെടുത്തത്. എങ്കിലും ഈ ഐ പി എല്ലിൽ ഒരു മത്സരത്തിലും ഇതുവരെ ഇറങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
എങ്കിലും വൈഭവ് സൂര്യവന്‍ഷിയുടെ നെറ്റ്‌സില്‍ നിന്നുള്ള ബാറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 13 കാരനായ താരത്തിനു ഐപിഎല്ലില്‍ ഇനിയും അരങ്ങേറാന്‍ അവരം ലഭിച്ചിട്ടില്ല. എങ്കിലും നെറ്റ്‌സില്‍ വൈഭവ് വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ വീണ്ടും വീണ്ടും ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിനം രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിങിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇടംകൈയ്യൻ ബാറ്ററായ വൈഭവിന്റെ ബാറ്റിങ് ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത മത്സരത്തിലെങ്കിലും താരത്തിന് അവസരം നൽകണമെന്ന് പറയുന്നവരുമുണ്ട്.
Sorry guys 😂 pic.twitter.com/MeOAEezhYD
— Rajasthan Royals (@rajasthanroyals) April 7, 2025
ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഇന്ത്യ അണ്ടർ 19 ടീമിൽ താരം കളിച്ചിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 58 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് തന്റെ ആദ്യ അണ്ടർ 19 ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയത്. അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിലുള്ള സെഞ്ച്വറി നേട്ടവും ഇതോടെ വൈഭവിന്റെ പേരിലായി. ഇംഗ്ലണ്ട് മുൻ താരം മൊയീൻ അലി മാത്രമാണ് ഈ നേട്ടത്തിൽ വൈഭവിന് മുന്നിലുള്ളത്. 2005ൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനായി മൊയീൻ അലി 56 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.
അതിന് മുമ്പ് 2024 ജനുവരിയിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. മുംബൈയ്ക്കെതിരെ ബിഹാർ താരമായി അരങ്ങേറ്റം കുറിക്കുമ്പോൾ വൈഭവിന്റെ പ്രായം 12 വയസും 284 ദിവസവും മാത്രമായിരുന്നു. അജിൻക്യ രഹാനെ, ധവാൽ കുൽക്കർണി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ട മുംബൈയ്ക്കെതിരെയായിരുന്നു വൈഭവിന്റെ അരങ്ങേറ്റം. 2023ലെ കുച്ച് ബിഹാർ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ നേടിയ 128 പന്തിൽ 151 റൺസാണ് വൈഭവിന്റെ മറ്റൊരു ബാറ്റിങ് വിസ്മയം.
'മറ്റ് താരങ്ങൾക്കില്ലാത്ത ചില പ്രത്യേക കഴിവുകൾ അവനുണ്ട്, അവന് വളരാനുള്ള നല്ലൊരു സാഹചര്യം റോയല്‍സിലുണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. വൈഭവ് ഞങ്ങളുടെ ട്രയല്‍സിന് വന്നിരുന്നു. അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ തീർത്തും തൃപ്തനാണ്, ടീമിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും അവൻ മികച്ച മുതല്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.' മുമ്പ് കോച്ച് ദ്രാവിഡ് വൈഭവിനെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.
content highlights: Will Vaibhav Suryavanshi get a chance to play for rr in next match