
ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും ഇന്ത്യൻ വിമൻസ് പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റനുമായ ആഷ്‌ലി ഗാര്‍ഡ്‌നര്‍ വിവാഹിതയായി. സുഹൃത്തായ മോണിക്ക റൈറ്റാണ് പങ്കാളി. കഴിഞ്ഞവര്‍ഷം ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
അടുത്ത സുഹൃത്തുക്കളും കുടുംബവും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. ഓസീസ് സഹതാരങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുത്തു. മോണിക്കയ്‌ക്കൊപ്പമുള്ള ചിത്രം ആഷ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'മിസിസ് ആന്‍ഡ് മിസിസ് ഗാര്‍ഡ്‌നര്‍'എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കമന്റ് ബോക്‌സില്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
അതേ സമയം ഓസ്‌ട്രേലിയക്കായി 2017-ല്‍ അരങ്ങേറ്റം കുറിച്ച ആഷ്‌ലി, 77 ഏകദിനങ്ങളും 96 ടി20 മത്സരങ്ങളും ഏഴു ടെസ്റ്റും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 1270 റൺസും ടി 20 യിൽ 1411 റൺസും നേടി. ഏകദിനത്തിൽ 108 വിക്കറ്റും ടി 20 യിൽ 78 വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2023 ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ വനിതാ ലീഗിൽ 25 മത്സരങ്ങളിൽ നിന്ന് 567 റൺസും 25 വിക്കറ്റുകളും നേടി.
Content Highlights: australia women cricketer Ashleigh Gardner Wedding with Partner Monica