
രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിൽ ഒന്നാമത്. തുടർച്ചയായ നാലാം ജയമാണ് ഗുജറാത്തിന്.
ബോളർമാരുടെ മിന്നും പ്രകടനവും സായ് സുദർശന്റെ 82 റൺസിന്റെ ബാറ്റിങ് മികവുമാണ് ഗുജറാത്തിന്റെ വിജയത്തിലേക്ക് നയിച്ചത്. സായ് സുദർശനെ കൂടാതെ ജോസ് ബട്ട്ലർ , ഷാരൂഖ് ഖാൻ എന്നിവർ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
20 ഓവറിൽ ആറുവിക്കറ്റിന് 217 റൺസാണ് ഗുജറാത്ത് നേടിയത്. മറുപടി ബാറ്റിങ് തകർച്ചയോടെയാണ് രാജസ്ഥാൻ തുടങ്ങിയത്. യശ്വസി ജയ്‌സ്വാളും നിതീഷ് റാണയും നേരത്തെ മടങ്ങി. സഞ്ജു സാംസൺ 41 റൺസുമായും ഹെറ്റ്മെയർ 52 റൺസുമായും പൊരുതി നിന്നു. റിയാൻ പരാഗ് 26 റൺസ് നേടി. ഗുജറാത്തിനായി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റും റാഷിദ് ഖാനും സായ് കിഷോറും രണ്ട് വിക്കറ്റും നേടി.
content highlights: gujarat titans vs rajasthan royals