
ഗുജറാത്തിന്റെ 217 റൺസിന്റെ ടോട്ടൽ പിന്തുടർന്ന രാജസ്ഥാൻ പ്രതിരോധത്തിൽ. നിലവിൽ 13 ഓവർ പിന്നിടുമ്പോൾ 119 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ്. സഞ്ജു സാംസണും റിയാൻ പരാഗും ക്രീസിൽ നിന്ന് പൊരുതിയെങ്കിലും മറ്റ് താരങ്ങൾക്ക് പിന്തുണ നൽകാനായില്ല. ഹെറ്റ്മെയർ 30 റൺസുമായി ക്രീസിലുണ്ട്.
അതേ സമയം രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 217 റൺസിന്റെ ടോട്ടലാണ് പടുത്തുയർത്തിയത്. സായ് സുദർശൻ 82 റൺസ് നേടി. സായ് സുദർശനെ കൂടാതെ ജോസ് ബട്ട്ലർ , ഷാരൂഖ് ഖാൻ എന്നിവർ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
content highlights: Sanju Samson scored 4